- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റേതു വാഗ്ദാനങ്ങൾ മാത്രം; സാമ്പത്തിക- നയതന്ത്ര നീക്കങ്ങളിൽ കേന്ദ്രം പരാജയപ്പെട്ടു: പ്രവർത്തക സമിതി യോഗത്തിൽ ബിജെപി സർക്കാരിനെതിരെ സോണിയ ഗാന്ധിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനങ്ങൾ മാത്രമാണ് ബിജെപിയുടെ കൈയിൽ ഇപ്പോഴുമുള്ളതെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പറഞ്ഞ കാര്യങ്ങളിലൊന്നു പോലും പ്രവാർത്തികമാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും സോണിയ ഗാന്ധി പരിഹസിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിനെതിരെ സോണിയ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനങ്ങൾ മാത്രമാണ് ബിജെപിയുടെ കൈയിൽ ഇപ്പോഴുമുള്ളതെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പറഞ്ഞ കാര്യങ്ങളിലൊന്നു പോലും പ്രവാർത്തികമാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും സോണിയ ഗാന്ധി പരിഹസിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിനെതിരെ സോണിയ ഗാന്ധി രൂക്ഷവിമർശനം ഉയർത്തിയത്. അടിസ്ഥാന വിഭാഗങ്ങളിൽ നിന്നും അകന്നിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാരെന്നും സോണിയ കുറ്റപ്പെടുത്തി.
സാമ്പത്തിക നയങ്ങളിലും നയനന്ത്ര നീക്കങ്ങളിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നരേന്ദ്ര മോദി കാറ്റിൽ പറത്തിയെന്നും പ്രവർത്തക സമിതി യോഗത്തിലെ പ്രസംഗത്തിൽ സോണിയ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് സോണിയ നടത്തിയത്. ഭൂമി ഏറ്റെടുക്കൽ ബില്ലിൽ പ്രധാനമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത് അടിസ്ഥാന വിഭാഗങ്ങളുമായി കേന്ദ്ര സർക്കാരിന് ബന്ധം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിൽ സമരം തുടരുമെന്നും സോണിയ പറഞ്ഞു.
സമാന ചിന്താഗതിക്കാരായ പാർട്ടികളെ കേന്ദ്ര സർക്കാരിനെതിരായി അണിനിരത്തും. അതിർത്തിയിൽ പട്ടാളക്കാർ മരിക്കുമ്പോൾ പാക്കിസ്ഥാനോടുള്ള സമീപനത്തിലും സർക്കാരിന് സ്ഥിരം നിലപാടില്ല. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തിൽ മോദി സർക്കാർ പരാജയമാണ്. ജവഹർലാൽ നെഹ്രുവിനെ അപമാനിച്ച് ചരിത്രം വളച്ചൊടിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സോണിയ ഗാന്ധി ആരോപിച്ചു.
സാമ്പത്തിക നയം വികലമാണ്. അതിനാൽ വിലക്കയറ്റം രൂക്ഷമായി. തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല. മേക്ക് ഇൻ ഇന്ത്യ പാഴ്‌വാക്കായി. പൊതുജന താൽപര്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ തെളിവാണ് ഭൂമിയേറ്റെടുക്കൽ ഭേദഗതി ബില്ലിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാൻ കാരണം. ഭൂമി ഏറ്റെടുക്കൽ ഭേദഗതി നിയമത്തിൽ സർക്കാർ മലക്കം മറിഞ്ഞതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അതിന് തുടക്കം കുറിച്ചുകൊണ്ട് സപ്തംബർ 20 ന് ഡൽഹിയിൽ കർഷക റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയം പാസാക്കിയിരുന്നു. പാർട്ടി പദവികളിൽ 50% പട്ടികജാതി-വർഗ്ഗ-പിന്നാക്ക വിഭാഗത്തിനും സ്ത്രീകൾക്കും സംവരണം ഏർപ്പെടുത്താനും പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. ബൂത്ത്, ബ്‌ളോക്ക് കമ്മിറ്റികൾ ശക്തിപ്പെടുത്തണമെന്നും കോൺഗ്രസ്സിന് വേണ്ടി അദ്ധ്വാനിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

