- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുന്നു'; മുന്നോട്ടു പോകാൻ അനുവദിച്ചുകൂടായെന്ന് സോണിയ
ന്യൂഡൽഹി: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാധ്യമത്തിൽ എഴുതിയി ലേഖനത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലികൊടുക്കുന്നത് നോക്കി നിൽക്കാനാകില്ല. വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്. വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേപ്പോലും ബാധിച്ചുവെന്നും ലേഖനത്തിൽ സോണിയ പറഞ്ഞു.
മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേർന്ന ഒരു മഹാ ദുരന്തം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇത് ഇപ്പോൾ തടഞ്ഞില്ലെങ്കിൽ പരിഹരിക്കാനാകാത്ത വിധമുള്ള പരിക്ക് നമ്മുടെ സമൂഹത്തിലുണ്ടാകും. ഇതിനെ മുന്നോട്ടു പോകാൻ അനുവദിച്ചുകൂടായെന്നും സോണിയ പറയുന്നു.
ന്യൂസ് ഡെസ്ക്