- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: അന്തരിച്ച ജമ്മു കാഷ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ മെഹബൂബ മുഫ്തിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച നടത്തി. മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാനാണ് കോൺഗ്രസ് അധ്യക്ഷ എത്തിയതെന്നാണു നേതൃത്വത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സോണിയയ്ക്ക് ഒപ്പമുണ്ടായിരു
ശ്രീനഗർ: അന്തരിച്ച ജമ്മു കാഷ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ മെഹബൂബ മുഫ്തിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച നടത്തി. മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാനാണ് കോൺഗ്രസ് അധ്യക്ഷ എത്തിയതെന്നാണു നേതൃത്വത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. ജമ്മു കാഷ്മീരിൽ കോൺഗ്രസുമായി സഖ്യം വാഗ്ദാനം ചെയ്യുന്നതിനായാണു സോണിയ മെഹബൂബയുമായി കൂടിക്കാഴ്ച നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഞായറാഴ്ച മെഹബൂബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തിനുശേഷം ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മെഹബൂബ മുഫ്തി അടുത്തയാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്നാണു കരുതപ്പെടുന്നത്.
Next Story


