- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി സർക്കാർ ചിലർക്ക് വേണ്ടി മാത്രമുള്ളത്; വിദേശ രാജ്യങ്ങളിൽ പോലും പോയി മുൻസർക്കാറുകളെ വിമർശിക്കുന്ന ശീലമാണ് പ്രധാനമന്ത്രിക്ക്: രാഹുലിന് പിന്നാലെ മോദിയെ വിമർശിച്ച് സോണിയാ ഗാന്ധിയും
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാർ ഭരിക്കുന്നത് 'ചിലർക്ക്' വേണ്ടി മാത്രമാണെന്നും സോണിയ വിമർശിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ചാണ് സോണിയ മോദിയെ വിമർശിച്ച് രംഗത്തെത്തിയത്. ഒരു വർഷം പൂ

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാർ ഭരിക്കുന്നത് 'ചിലർക്ക്' വേണ്ടി മാത്രമാണെന്നും സോണിയ വിമർശിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ചാണ് സോണിയ മോദിയെ വിമർശിച്ച് രംഗത്തെത്തിയത്. ഒരു വർഷം പൂർത്തിയാക്കുന്ന സർക്കാരിന് എടുത്തു കാണിക്കാൻ പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും തന്നെ ഇല്ലെന്നും സോണിയ പറഞ്ഞു.
എൻ.ഡി.എ സർക്കാർ മോദി എന്ന വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ചാണ് ഭരണം നടത്തുന്നത്. മറ്റു മന്ത്രിമാരെല്ലാം തന്നെ അധികാരമില്ലാതെ കാഴ്ചക്കാരായി ഇരിക്കുന്നു. സർക്കാരിന്റെ യഥാർത്ഥ നിയന്ത്രണം മോദിയുടെ കൈയിലാണെന്നും സോണിയ പരിഹസിച്ചു. വിദേശ രാജ്യങ്ങളിൽ ചെന്ന് ഇന്ത്യയിലെ മുൻ സർക്കാരുകളെ വിമർശിച്ച് ഒരു പ്രധാനമന്ത്രി സംസാരിക്കുന്നത് ആദ്യമായിട്ടായിരിക്കും. മോദിയുടെ ഈ പ്രവർത്തിയിലൂടെ മറ്റു രാജ്യങ്ങൾക്ക് ഇന്ത്യയെ വിമർശിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത് സോണിയ പറഞ്ഞു. സാന്പത്തിക വളർച്ചയുടെ പാതയിൽ രാജ്യത്തെ എത്തിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല.
മോദിയുടെ ഭരണത്തിൻ കീഴിൽ ഉദ്യോഗസ്ഥർ പോലും ഒതുക്കപ്പെടുകയാണ്. ഫയലുകൾക്ക് അംഗീകാരം ലഭിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരുണ കാത്ത് നിൽക്കേണ്ട ഗതികേടാണ്. ആരെയാണ് ഈ സർക്കാർ ഭയപ്പെടുന്നത് എന്ന് സോണിയ ചോദിച്ചു. അനാവശ്യമായ പിടിവാശിയോടെയും അഹങ്കാരത്തോടെയുമാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇതേരീതിയാണ് പാർലമെന്റിലും സർക്കാർ സ്വീകരിക്കുന്നത്. പാസാക്കാനുള്ള 51 ബില്ലുകളിൽ 43 എണ്ണവും സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിട്ടു പോലുമില്ലെന്നും സോണിയ പറഞ്ഞു.
നേരത്തെ പാർലമെന്റിൽ സംസാരിച്ച രാഹുൽ ഗാന്ധി മോദിയുടേത് സ്യൂട്ട് ബൂട്ട് സർക്കാറാണെന്ന് വിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാറിന്റെ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ നിലപാടാണ് സ്വീകരിച്ചു പോന്നത്.

