- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കല്ലേറിൽ നെറ്റി പൊട്ടി ഒഴുകിയ ചോര ജനം കാണാതിരിക്കാൻ തൂവാലയിൽ മറച്ച് കാറിൽ കയറിപ്പോയ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു കണ്ണൂരിൽ; ശാന്തശീലത്തെ ഉശിരില്ലായ്മയായി മുദ്രകുത്തി കരുനീക്കങ്ങൾ നടത്തിയത് എംവിആർ; ചോരക്കളം തടഞ്ഞ ചടയന്റെ ചോര! സൂപ്പി വാണിമേൽ എഴുതുന്നു
ചോരക്കളം തടഞ്ഞ ചടയന്റെ ചോര- കല്ലേറിൽ നെറ്റി പൊട്ടി ഒഴുകിയ ചോര വൻജനാവലി കാണാതിരിക്കാൻ തൂവാലയിൽ മറച്ച് കാറിൽ കയറിപ്പോയ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു കേരളത്തിൽ. ചോരയിൽ രാഷ്ട്രീയ ഇതിഹാസം രചിക്കുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടൗണാണ് ചടയൻ ഗോവിന്ദൻ എന്ന സിപിഎം നേതാവിന്റെ സമചിത്തതക്കും സമാധാന സന്ദേശത്തിനും വേദിയായിരുന്നത്. 87ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് തൊട്ടടുത്ത വർഷങ്ങളിലും തുടർച്ചയായ സംഘർഷങ്ങളാണ് കണ്ണൂരിൽ ഉണ്ടായിരുന്നു.
സംഘർഷ അന്തരീക്ഷത്തിലായിരുന്നു ഇടതുമുന്നണി തെരഞ്ഞെടുപ്പ് റാലി. വേദിയിൽ ഒന്നാം നിര നേതാക്കൾ. സ്റ്റേജ് ഉന്നമിട്ട് വന്ന കല്ല് ചടയന്റെ നെറ്റിയിൽ കൊണ്ട് പിറകോട്ട് പാഞ്ഞുപോയി. നെറ്റി തടവിയപ്പോൾ വിരലിൽ പുരണ്ട ചോര മറ്റാരും കണ്ടില്ലെന്ന് മനസ്സിലാക്കിയ സഖാവ് തൂവാല കൊണ്ട് മുറിവ് പൊത്തിപ്പിടിച്ച് 'അത്യാവശ്യത്തിന്'സ്റ്റേജിൽ നിന്നിറങ്ങി കാറിൽ കയറുകയായിരുന്നു. ആശുപത്രിയിലേക്ക് വിടാൻ ഡ്രൈവറോട് പറയുമ്പോൾ തൂവാലയിൽ ചെമ്പൂക്കൾ നിറച്ച ചോര വെളുത്ത കുപ്പായത്തിലും വർണ്ണങ്ങൾ തീർത്തു തുടങ്ങിയിരുന്നു.
കണ്ണൂർ ജില്ല പൊലീസ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് സ്ഥലംമാറിപ്പോവുന്നതിന്റെ ഭാഗമായി അന്ന് കണ്ണൂർ പ്രസ്‌ക്ലബ്ബിൽ ഒരുക്കിയ ചടങ്ങിൽ അലക്സാണ്ടർ ജേക്കബ് വികാരനിർഭരമായാണ് ചടയൻ പുലർത്തിയ ഔദ്ധത്യം മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചത്.ക്രമസമാധാന പാലനത്തിന് ആ ധീര കമ്മ്യൂണിസ്റ്റ് നൽകിയ തുല്ല്യതയില്ലാത്ത ആത്മസംയമനമായി താൻ എന്നെന്നും ഓർക്കും എന്നായിരുന്നു അലക്സാണ്ടർ ജേക്കബ് പറഞ്ഞത്.
ചടയന്റെ ശാന്തശീലത്തെ ഉശിരില്ലായ്മയായി മുദ്രകുത്തി കരുനീക്കങ്ങൾ നടത്തി കണ്ണൂർ രാഷ്ട്രീയം കലാപകലുഷിതമാക്കാൻ നാന്ദി കുറിച്ചത് എം വിആർ ആയിരുന്നുവെന്ന് മുൻ എംപി എം.രാമണ്ണറൈ അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. ചടയനെതിരെ കാമ്പയിൻ നടത്തിയായിരുന്നു എം വിആർ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായത്. ചിറക്കൽ നെയ്ത്ത് സംഘത്തിന്റെ ചുമതല നൽകി ചടയനെ ഒതുക്കിയതായിരുന്നു എം വിആറിന്റെ ആദ്യ പ്രതികാരം. പട്ടിണിക്കാരായ തറിത്തൊഴിലാളികൾക്ക് ചടയനെക്കൂടി പോറ്റാനാവില്ലെന്ന് അറിഞ്ഞ് കൊടുത്ത അടിയായിരുന്നു അത്.