കൊച്ചി: ബത്തക്ക സമരത്തെയും ലിംഗ സമത്വത്തെയും പിന്തുണച്ച് സൂരജ് രവീന്ദ്രന്റെ കവിത. മാറ് തുറന്ന് കാട്ടിയുള്ള ചിത്രവും ഒപ്പമുണ്ട്. ഫേസ്‌ബുക്ക് ഈ ചിത്രം നീക്കം ചെയ്യില്ലെന്നും സൂരജ് പരിഹസിക്കുന്നു.സൂരജിന്റെ പോസ്റ്റ് മാറ് തുറക്കൽ സമരത്തിന് മുൻകൈയെടുത്ത രഹാന ഫാത്തിമയും ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്‌ററിന്റെ പൂർണരൂപം:

Facebook will not remove this picture for violation of community standards. A prime example of Gender inequality prevailing in the society. I support Gender Equality and dedicate this poem ബത്തക്ക to the people fighting for it. ?????

ബത്തക്ക - a poem by Sooraj Raveendran

വേനൽച്ചൂടിൽ കരിമ്പടമൽപം തുറന്നു
കോഴിക്കൂട്ടിൽ കോയ കായ തിരഞ്ഞു
കോണകത്തിൽ സദാചാരം ഞെരിഞ്ഞമർന്നു
അകതാരിൽ മതാചാരം നിണമണിഞ്ഞു

ലിംഗാധിപത്യത്തിനായാവൻ അലറി
ലിംഗസമത്വത്തിനായി പെൺസ്വരം അലറി
തെക്കേലെ രതിയക്കൻ കൊച്ചീലെ പാത്തു
സമരമുഖത്തിലിറങ്ങീ മാറ് തുറന്നു

ചരിത്രം വഴിമാറാൻ സമയമായി
നേടിയ നീതിയവൾക്കിന്നു ഭാരമായി
കച്ചയവൾ ജനമധ്യേ ഉരിഞ്ഞെറിഞ്ഞു
ദൃഷ്ടികളെ അവളുണ്ടോ ഭയന്നിടുന്നു

മുഖപുസ്തകമാകെ മുലമയം വീണ്ടും
വ്രണങ്ങൾ പൊട്ടി ചലധാരയൊഴുകി
മിഥ്യാചാരികൾ പതിവുപോൽ അഴിഞ്ഞാടി
അവളെയവരൊരു വെടി ശബ്ദമായൊതുക്കി

അവളുടെ വസ്ത്രം അവളുടെ അവകാശം
അവളുടെ മേനി അവളുടെ അധികാരം
ആൺ മുല പെൺ മുല എന്തിനീ വകഭേദം
മറുവാദമെല്ലാം വെറും ബത്തക്ക!