- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസം വകുപ്പിൽ 16 പ്രോജക്ട് എഞ്ചിനീയേഴ്‌സിനെയും ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെയും പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു; 1.41 കോടി രൂപയാണ് ഈ ആവശ്യത്തിന് വേണ്ടി വരുന്നത്; ആരെയൊക്കെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമിക്കുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല; വിമർശനവുമായി ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ കരാർ നിയമനങ്ങൾക്കെതിരെ വിർശനവുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. ആരെയൊക്കെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമിക്കുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ഇതേ സമയം തന്നെയാണ് പി എസ് സിയെ വിമർശിച്ചതിന്റെയും പ്രതിഷേധിച്ചതിന്റെയും പേരിൽ 2 ഉദ്യോഗാർഥികളെ ശിക്ഷിക്കാനുള്ള നിലപാട് പി എസ് സി എടുത്തിരിക്കുന്നത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഫാസിസവുമാണെന്ന് ശൂരനാട് പറയുന്നു
ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
പിണറായി ഭരണത്തിൽ സർക്കാർ ജോലി ഇഷ്ടക്കാർക്ക് മാത്രമായി മാറിയിരിക്കുന്നു.
സർക്കാർ സർവീസിലേക്ക് ഏതു വളഞ്ഞ വഴിയിലൂടെയും ഇഷ്ടക്കാർക്ക് എങ്ങനെ ജോലി കൊടുക്കാം എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും... സ്വന്തം മകനെ പിൻ വാതിലിലൂടെ ഉയർന്ന തസ്തികയിൽ തിരുകി കയറ്റിയ കേരളത്തിന്റെ സഹകരണമേഖലയെ തകർത്ത മന്ത്രി കടകംപള്ളി കരാർ ജോലിയും പിൻവാതിൽ നിയമനങ്ങളും നടത്തുന്നതിൽ ബഹുകേമനായിട്ടാണ് അറിയപ്പെടുന്നത് തന്നെ.
17.8.2020 ലെ കടകംപള്ളിയുടെ ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ടൂറിസം വകുപ്പിൽ പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിന് വേണ്ടി 16 പ്രോജക്ട് എഞ്ചിനീയേഴ്‌സിനെയും ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെയും പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ കരാർ നിയമന വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു.
വാഹന സൗകര്യം ഉൾപ്പെടെ 1.41 കോടി രൂപയാണ് ഈ ആവശ്യത്തിന് വേണ്ടി വരുന്നത്. ആരെയൊക്കെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമിക്കുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ഇതേ സമയം തന്നെയാണ് PSC യെ വിമർശിച്ചതിന്റെയും പ്രതിഷേധിച്ചതിന്റെയും പേരിൽ 2 ഉദ്യോഗാർഥികളെ ശിക്ഷിക്കാനുള്ള നിലപാട് പി എസ് സി എടുത്തിരിക്കുന്നത്.ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഫാസിസവുമാണ്.
നീതി തേടിയുള്ള ഉദ്യോഗാർഥികളുടെ പോരാട്ടത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനുള്ള ശ്രമം ഒരു രീതിയിലും അംഗീകരിക്കില്ല. ഞാൻ അവർക്കൊപ്പം തുടക്കം മുതൽ പിന്തുണ നൽകിയ ആളാണ്.
നീതി തേടിയുള്ള അവരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം...