- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലീലിനെ ഒരു തവണ ചോദ്യം ചെയ്തു; മറ്റ് മന്ത്രിമാർ ദേശിയ അന്വേഷണ ഏജൻസികളുടെ ഓഫിസിനു മുന്നിൽ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലും; മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്‌നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥ; മന്ത്രിമാർക്കും സൈബർ സഖാക്കൾക്കും ക്യാപ്‌സൂൾ കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായിയുടേത്; സെക്രട്ടേറിയേറ്റ് നാഥനില്ലാ കളരിയായെന്ന് ശൂരനാട് രാജശേഖരൻ
കൊല്ലം: അടിമുടി അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്ന പിണറായി ഭരണത്തിൽ സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രിമാരും അഴിമതിയിലും രാജ്യദ്രോഹക്കേസിലുംപ്പെട്ട് ദേശിയ അന്വേഷണ ഏജൻസികളുടെ നീരിക്ഷണത്തിലാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് ബാധ്യതയായി ഈ സർക്കാർ മാറുകയാണെന്നും ശൂരനാട് പറഞ്ഞു.
മന്ത്രി ജലീലിനെ ഒരു തവണ ചോദ്യം ചെയ്തു.. മറ്റ് മന്ത്രിമാർ ദേശിയ അന്വേഷണ ഏജൻസികളുടെ ഓഫിസിനു മുന്നിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലും. മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്‌നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥ. മന്ത്രിമാർക്കും സൈബർ സഖാക്കൾക്കും ക്യാപ്‌സൂൾ കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായിയുടേത്. പിണറായിയുടെയും മന്ത്രിമാരുടെയും ഇങ്ങനെയുള്ള ജോലി തിരക്ക് മൂലം ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് നാഥനില്ലാ കളരിയായി.
രണ്ട് ലക്ഷത്തോളം ഫയലുകൾ തീരുമാനമാകാതെ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നു. ഓരോ ഫയലുകളും ഓരോ ജീവിതം ആണന്നു പറഞ്ഞു ഭരണം തുടങ്ങിയ പിണറായി ഫയലിന്റെ മേൽ അടയിരിക്കുന്നു. ചില പ്രധാന ഫയലുകൾ തീ പിടുത്തത്തിൽ കത്തി നശിപ്പിക്കുന്നു. കത്തിയതോ നശിപ്പിച്ചതോ എന്നറിയാൻ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് അന്വേഷണ കമ്മിറ്റിയെ വയ്ക്കുന്നു. സ്പ്രിങ്‌ളർ കമ്മിറ്റിയെ പോലെ ഈ അന്വേഷണ കമ്മിറ്റിയും റിപ്പോർട്ട് സമർപ്പിക്കുന്നില്ല-ശൂരനാട് കുറ്റപ്പെടുത്തി.