- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഷീർ കൊല്ലപ്പെട്ടപ്പോൾ ഉപയോഗിച്ചിരുന്ന ഫോൺ പോലും ഇതുവരെ കണ്ടു പിടിക്കാൻ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാൻ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യം; എസ് വി പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കണ്ട് ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടപ്പോൾ ഉപയോഗിച്ചിരുന്ന ഫോൺ പോലും ഇതുവരെ കണ്ടു പിടിക്കാൻ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാൻ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഫെയ്‌സ് ബുക്കിലൂടെയാണ് ശൂരനാട് അനുശോചനം അറിയിക്കുന്നത്.
ശൂരനാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഒരു പഴയകാല മാധ്യമപ്രവർത്തകനും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം മാധ്യമ സഹപ്രവർത്തകരുടെ തുടർച്ചയായ ദുരൂഹമരണങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.
അനീതിക്കെതിരെ നിരന്തരമായി ശബ്ദമുയർത്തി ശക്തമായി മുന്നോട്ടു പോയ എസ്. വി പ്രദീപിന്റെ അപകട മരണം ഞെട്ടലുളവാക്കുന്നതാണ്. ജനാധിപത്യം നിലവിലില്ലാത്ത ജംഗിൾ രാജുകളിൽ മാത്രം കേട്ടുകേൾവിയുള്ള മാധ്യമപ്രവർത്തകരുടെ തുടർച്ചയായ മരണങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ശോഭനീയമല്ല.
'എന്നെ വിമർശിച്ചു കൊണ്ടേയിരിക്കൂ ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്‌റുവിന്റെ രാജ്യമാണ് നമ്മുടേത് എന്ന കാര്യം ആരും വിസ്മരിക്കാൻ ശ്രമിക്കേണ്ട. പ്രദീപിനെ ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ട് പിടിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. സ്വർണ്ണ കള്ളക്കടത്ത് കേസൊക്കെ വളരെ ചടുലമായി രീതിയിൽ റിപ്പോർട്ട് ചെയ്ത പ്രദീപിന് നേരെ ഭീഷണിയുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ സാധിക്കുന്നത്.
മാധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടപ്പോൾ ഉപയോഗിച്ചിരുന്ന ഫോൺ പോലും ഇതുവരെ കണ്ടു പിടിക്കാൻ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാൻ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. കറുത്ത മൂടുപടം അണിഞ്ഞ കെട്ട കാലത്തെ മാധ്യമ പ്രവർത്തനം,,, അത്രമേൽ അപകട മുനമ്പിലാണ് നിങ്ങൾ.
ജാഗ്രത...