- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബിനറ്റിൽ മൂക സാക്ഷിയായി എല്ലാം ഒപ്പിട്ട് കൊടുക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് പിണറായി നൽകിയ സമ്മാനമാണ് മുഖ്യ വിവരവകാശ കമ്മീഷണർ സ്ഥാനം; അടുത്ത ആഴ്ച 500 പേരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: അടുത്ത മന്ത്രിസഭ യോഗത്തിൽ 500 താൽക്കാലിക , കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പോകുന്നുവെന്നും കാബിനറ്റിൽ മൂക സാക്ഷിയായി എല്ലാം ഒപ്പിട്ട് കൊടുക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് പിണറായി നൽകിയ സമ്മാനമാണ് മുഖ്യ വിവരവകാശ കമ്മീഷണർ സ്ഥാനമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ.
ഭരണം പോകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രഖ്യാപിക്കുന്നതിന് മുൻപ് അവശേഷിക്കുന്ന രണ്ടോ മൂന്നോ കാബിനറ്റിൽ , സഖാക്കളുടെ പിൻവാതിൽ നീയമനങ്ങൾ സ്ഥിരപ്പെടുത്താൻ നേതൃത്വം കൊടുക്കുന്ന തിരക്കിലാണ്. വരുന്ന ബുധനാഴ്ച നടക്കുന്ന കാബിനറ്റിൽ ഏകദേശം 500 ഓളം താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സെക്രട്ടേറിയേറ്റിലെ അകത്തളങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്.
നീയമ വകുപ്പും ധനവകുപ്പും എതിർത്താലും എത്രയുംപ്പെട്ടന്ന് സ്ഥിരപ്പെടുത്തൽ ഫയലുകൾ കാബിനറ്റിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . ചീഫ് സെക്രട്ടറി മൂക സാക്ഷിയായി കാബിനറ്റിൽ ഇതിനെല്ലാം യാതൊരു എതിർപ്പും പറയാതെ തലകുലുക്കി പാസാക്കുന്നു. ഈ മാസം ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് റിട്ടയർ ചെയ്യുന്നയാളെ മുഖ്യ വിവരവകാശ കമ്മീഷണറാക്കി വച്ച് മുഖ്യൻ ഇതിന് പ്രത്യുപകാരം ചെയ്യുന്നു. ഒരു പാലം ഇട്ടാൻ അങ്ങോട്ടും വേണം ഇങ്ങോട്ടും വേണം എന്ന് മുഖ്യനും ചീഫ് സെക്രട്ടറിക്കും നന്നായറിയാം.
എത്ര മനോഹരം, പിണറായിയുടെ കേരളം എന്ന് സ്ഥിരപ്പെടുത്തൽ കിട്ടിയ സൈബർ സഖാക്കൾ ഉറക്കെ പാടുന്നു. ഈ പാട്ട് അവസാനിപ്പിക്കാൻ വരുന്ന നീയമസഭ തെരഞ്ഞെടുപ്പിൽ ജനം ഒരുങ്ങിയിരിക്കുകയാണ്-ശൂരനാട് രാജശേഖരൻ പറഞ്ഞു.