- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമത്തെ ഓഡിഷനു വെയ്റ്റിങ് ലിസ്റ്റിൽ... പിന്നീട് ഒന്നാം സ്ഥാനക്കാരൻ...; മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ താരമായ സുര്യാ ശ്രീജിത്ത് എന്ന കൊച്ചു മിടുക്കന്റെ കഥ
തിരുവനന്തപുരം: തിരുവനന്തപുരത്തെ മണ്ണന്തലയിൽ നിന്ന് എങ്ങനെ ഡി 4 എന്ന റിയാലിറ്റി ഷോയുടെ വിജയി ആയി എന്ന് ചോദിച്ചാൽ സുര്യയുടെ മാതാപിതാക്കൾക്ക് പറയാൻ ഏറെയുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ ഏഴാം ക്ലാസ്്് വിദ്യാർത്ഥിയാണ് സൂര്യ .അച്ഛൻ ശ്രീജിത്ത് ഡാൻസ് കൊറിയോഗ്രാഫറാണ് അമ്മ ലിതിയും നർത്തകിയാണ്. ചെറുപ്പത്തിലേ പാട്ടു കേൾക്കുമ്പോൾ ഡാൻസ് കളിക്കാൻ ഏറെഉത്സാഹമായിരുന്നു സുര്യക്ക്. അച്ഛൻ ശ്രീജിത്ത് ഡാൻസ് പഠിപ്പിക്കുന്ന ക്ലാസ്സിൽ സൂര്യ വന്നിരുന്നു ഡാൻസ് കാണാറുണ്ടായിരുന്നു. അതിനു ശേഷം അച്ഛന്റെ ഡാൻസ് ഗ്രൂപ്പിലേക്ക് ചെറിയകുട്ടിയായും ചിലപ്പോൾ ഡാൻസ് പ്രോപ്പർട്ടിയായി പോലും സൂര്യ കടന്നു വന്നു. തനിക്ക് പണ്ട് ഡാൻസ് പഠിക്കാൻ ആഗ്രഹം തോന്നിയപ്പോളും പഠിച്ചു കഴിഞ്ഞ പ്പോഴും അവസരങ്ങൾ ഇല്ലാത്തതിനാൽ അറിയപ്പെടാതെ പോയി എന്നതുകൊണ്ട് തങ്ങളുടെ ഒരേ ഒരു മകനെ എവിടെ എത്തിക്കാനും തയ്യാറാണ് ഈ അച്ഛനും അമ്മയും , അതുപോലെ തന്നെ കൊച്ചു സൂര്യയുടെ കഠിനാധ്വാനവും പറയാതിരിക്കാൻ കഴിയില്ല, വിജയി ആയതറിഞ്ഞു മന്ത്രി കടകംപള്ള സുരേന്ദ്രൻ ഉൾപ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ മണ്ണന്തലയിൽ നിന്ന് എങ്ങനെ ഡി 4 എന്ന റിയാലിറ്റി ഷോയുടെ വിജയി ആയി എന്ന് ചോദിച്ചാൽ സുര്യയുടെ മാതാപിതാക്കൾക്ക് പറയാൻ ഏറെയുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസിലെ ഏഴാം ക്ലാസ്്് വിദ്യാർത്ഥിയാണ് സൂര്യ .അച്ഛൻ ശ്രീജിത്ത് ഡാൻസ് കൊറിയോഗ്രാഫറാണ് അമ്മ ലിതിയും നർത്തകിയാണ്. ചെറുപ്പത്തിലേ പാട്ടു കേൾക്കുമ്പോൾ ഡാൻസ് കളിക്കാൻ ഏറെഉത്സാഹമായിരുന്നു സുര്യക്ക്. അച്ഛൻ ശ്രീജിത്ത് ഡാൻസ് പഠിപ്പിക്കുന്ന ക്ലാസ്സിൽ സൂര്യ വന്നിരുന്നു ഡാൻസ് കാണാറുണ്ടായിരുന്നു. അതിനു ശേഷം അച്ഛന്റെ ഡാൻസ് ഗ്രൂപ്പിലേക്ക് ചെറിയകുട്ടിയായും ചിലപ്പോൾ ഡാൻസ് പ്രോപ്പർട്ടിയായി പോലും സൂര്യ കടന്നു വന്നു.
തനിക്ക് പണ്ട് ഡാൻസ് പഠിക്കാൻ ആഗ്രഹം തോന്നിയപ്പോളും പഠിച്ചു കഴിഞ്ഞ പ്പോഴും അവസരങ്ങൾ ഇല്ലാത്തതിനാൽ അറിയപ്പെടാതെ പോയി എന്നതുകൊണ്ട് തങ്ങളുടെ ഒരേ ഒരു മകനെ എവിടെ എത്തിക്കാനും തയ്യാറാണ് ഈ അച്ഛനും അമ്മയും , അതുപോലെ തന്നെ കൊച്ചു സൂര്യയുടെ കഠിനാധ്വാനവും പറയാതിരിക്കാൻ കഴിയില്ല, വിജയി ആയതറിഞ്ഞു മന്ത്രി കടകംപള്ള സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രമുഖരും കൊച്ചു മിടുക്കനെ അഭിനന്ദിച്ചു.
തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെങ്കിലും അതിൽ കഠിനാധ്വാനത്തിലൂടെയും അച്ഛന്റെയും അമ്മയുടെയും പരിശീലനത്തിലൂടെയും വിജയത്തിലേക്കെത്തുകയായിരുന്നു സൂര്യ. ഒപ്പം അവന്റെ മാതാപിതാക്കളും.