സിനിമാ നിർമ്മാണത്തെ തുടർന്ന് നിർമ്മാതാക്കൾ കുത്തുപാളയെടുക്കുന്നു വെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നതോടെ നടൻ സൂര്യ പ്രതിഫലം കുറയ്ക്കാൻ തീരുമാനിച്ചു. തമിഴ് സിനിമയിൽ നടന്നു കൊണ്ടിരിക്കുന്ന സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിഫലത്തിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് സൂര്യ. ഏകദേശം 12 കോടിയോളം രൂപയാണ് സൂര്യ പ്രതിഫലമായി വാങ്ങുന്നത്. ഇത് കൂടാതെ താരത്തിനൊപ്പമുള്ള അസിസ്റ്റൻസിന് വേറെ പ്രതിഫലവും നൽകാറുണ്ട്.ഷൂട്ടിങ് ലൊക്കേഷനുകളിൽ സൂര്യയ്ക്ക് നിരവധി അസിസ്റ്റന്റുകൾ ഉണ്ടാകാറുണ്ട്. ഇവരുടെ പ്രതിഫലം നൽകിയിരുന്നത് നിർമ്മാതാക്ക ളായിരുന്നു. ഇനി അത് നൽകുന്നത് സൂര്യയുടെ പ്രതിഫലത്തിൽ നിന്നായിരിക്കും. അസിസ്റ്റന്റ്സിന്റെ ശമ്പളം സ്വന്തം പ്രതിഫലത്തിൽനിന്ന് നൽകുമ്പോൾ സൂര്യയുടെ പ്രതിഫലത്തിൽ 50 ലക്ഷം രൂപ വരെ കുറവ് വരും. സിനിമയുടെ ഷൂട്ടിങ് നീളുന്നത് അനുസരിച്ചും കുറയുന്നത് അനുസരിച്ചും തുകയിൽ ഏറ്റകുറച്ചിലുകൾ വരും.

എന്നാൽ, ഈ യോഗത്തിൽ പങ്കെടുത്ത സിമ്പു ഉൾപ്പെടെയുള്ള താരങ്ങൾ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തെ എതിർത്തു. തങ്ങളുടെ സാലറിയിൽ തൊട്ടുള്ള ഒരു പരിപാടിയും വേണ്ടെന്നും സിനിമ നിർമ്മാണത്തിൽ കള്ളപ്പണം ഒഴിവാക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കുമൈന്നുള്ള നിലപാട് വ്യക്തമാക്കി.