സൂര്യമാനസം, തനിയാവർത്തനം ഈ ചിത്രങ്ങൾ മലയാളികൾ ആരും മറക്കാൻ ഇടയില്ല. മലയാളികളുടെ കണ്ണു നിറച്ച ഈ മമ്മൂട്ടി ചിത്രങ്ങളുടെ നിർമ്മാതാവ് ആയ നന്ദകുമാറിന്റെ ജീവിതത്തിൽ സിനിമയുടെ വെള്ളി വെളിച്ചം ഇപ്പോൽ ഇല്ല. സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണു പോയേക്കാം എന്ന തിരിച്ചറിവ് സ്വന്തം ജീവിതത്തിൽ വന്നിരിക്കുകയാണ് ഇദ്ധേഹത്തിന്.

മലയാള സിനിമയിൽ തിരക്കഥാകൃത്തുക്കളിൽ അമരക്കാരനായിരുന്ന ലോഹിതദാസിന്റെ ആദ്യ ചിത്രം. സിബി മലയിലിന്റെ പിൽക്കാല സിനിമാജീവിത്തത്തിന് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. എല്ലാം നൽകിയ നന്ദകുമാറിന് ഇന്ന് ജീവിതം ദോശമാവ് വിൽപനയാണ്.
ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളിൽ കൊണ്ടുവിൽക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാർ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാർ പറയുമ്പോഴും ജീവിതത്തിൽ എപ്പോഴെങ്കിലും തനിയാവർത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു ഈ നിർമ്മാതാവ്.

തനിയാവർത്തനം നിർമ്മിക്കുമ്പോൾ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവിൽ കരീബിയൻസ് എന്ന ചിത്രം വരെ നിർമ്മിച്ചു. 1997 ൽ നിർമ്മിച്ച 'അടിവാര'മെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. അത് പോലെത്തെന്നെ കലാഭവൻ മണിയെ നായകനാക്കിയ ആറാമത്തെ് ചിത്രമായ കരീബിയൻസ് ഒരിക്കലും വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ നന്ദകുമാറിന് ഉള്ളത്.