- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ സോപാനം മേളാർച്ചന യഞ്ജവും തൗര്യത്രിക പുരസ്കാര സമർപ്പണവും 14 മുതൽ
മനാമ: മേളാർച്ചനാ യഞ്ജവുമായി പ്രവാസി വാദ്യകലാകാര കൂട്ടായ്മയായ ബഹറിൻ സോപാനം വാദ്യകലാസംഘം കേരളത്തിലേക്ക്. എട്ടുനാളുകൾ കേരളത്തിലെ 23 ക്ഷേത്രങ്ങളിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളാർച്ചനാ യഞ്ജംനടക്കും. ബഹറിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന മൂന്നാംഘട്ട ഭാരതമേളപരിക്രമം മേളാർച്ചനാ യാത്രക്ക് ഡിസംബർ 14 നു രാവിലെ കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സോപാനം ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളാർച്ചനാ യഞ്ജം കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ ആരംഭിച്ച് മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ താത്കാലികമായി സമാപിക്കും. ബഹറിൻ സോപാനം വാദ്യകലാ സംഘം ഏർപ്പെടുത്തിയ മൂന്നാമത് സോപാനം തൗര്യത്രികം-2018 പുരസ്‌കാരത്തിനു പ്രശസ്ത തിമില വിദ്വാൻ കേളത്ത് കുട്ടപ്പന്മാരാർ അർഹനായി. 50001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബർ 20 നു മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തി
മനാമ: മേളാർച്ചനാ യഞ്ജവുമായി പ്രവാസി വാദ്യകലാകാര കൂട്ടായ്മയായ ബഹറിൻ സോപാനം വാദ്യകലാസംഘം കേരളത്തിലേക്ക്. എട്ടുനാളുകൾ കേരളത്തിലെ 23 ക്ഷേത്രങ്ങളിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളാർച്ചനാ യഞ്ജംനടക്കും. ബഹറിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന മൂന്നാംഘട്ട ഭാരതമേളപരിക്രമം മേളാർച്ചനാ യാത്രക്ക് ഡിസംബർ 14 നു രാവിലെ കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
സോപാനം ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേളാർച്ചനാ യഞ്ജം കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ ആരംഭിച്ച് മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ താത്കാലികമായി സമാപിക്കും.
ബഹറിൻ സോപാനം വാദ്യകലാ സംഘം ഏർപ്പെടുത്തിയ മൂന്നാമത് സോപാനം തൗര്യത്രികം-2018 പുരസ്‌കാരത്തിനു പ്രശസ്ത തിമില വിദ്വാൻ കേളത്ത് കുട്ടപ്പന്മാരാർ അർഹനായി. 50001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബർ 20 നു മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് കേളത്ത് കുട്ടപ്പൻ മാരാർക്ക് സമർപ്പിക്കും. കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ സമ്മേളനം ഉത്ഘാടനം ചെയ്യും, പത്മശ്രീ ശങ്കരൻ കുട്ടി മാരാർ, ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
കേളത്ത് കുട്ടപ്പൻ മാരാർ
മാക്കോത്ത് ശങ്കരൻകുട്ടി മാരാരുടേയും കേളത്ത് അമ്മിണി മാരസ്യാരുടേയും മകനായി 1953ൽ ജനിച്ചു. സ്‌കൂൾ പഠനത്തോടൊപ്പം അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാരുടെ കീഴിൽ ചെണ്ട അഭ്യസനം നടത്തി 11-മത്തെ വയസ്സിൽ തായമ്പകയിൽ അരങ്ങേറ്റം നടത്തി. നല്ലൊരു തായമ്പകക്കാരനായി തുടരുമ്പോൾ തന്നെ അച്ഛന്റെ കീഴിൽ തിമില അഭ്യസിക്കുകയും ആ മേഖലയിൽ കൂടി തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. പഴയ തലമുറയിലെ ആചാര്യന്മാർക്കൊപ്പവും പല്ലാവൂർ കുഞ്ഞിക്കുട്ടമാരാർക്കൊപ്പവും പ്രവർത്തിച്ച അനുഭവസമ്പത്തും, പ്രായോഗിക സിദ്ധിയും കുട്ടപ്പന്മാരാരെ ഒരു ഒന്നാംകിട തിമില വാദകനാക്കി മാറ്റി. തായമ്പകയിൽ 'തിയ്യാടി നമ്പ്യാർ' ശൈലി പിന്തുടരുന്ന അപൂർവ്വം തായമ്പകക്കാരിൽ ഒരാളാണ് കുട്ടപ്പന്മാരാർ.