- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ആരാധകരെന്ന് അവകാശപ്പെടുന്നവർ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ച് മുന്തിരിവള്ളികളുടെ നിർമ്മാതാവ്; ആക്രമണം നേരിടേണ്ടിവരുന്നത് സ്ത്രീയായതിനാൽ; സിനിമയ്ക്കു മോശം പ്രചരണം നല്കാനും ശ്രമമെന്ന് സോഫിയ പോളിന്റെ പരാതി
തിരുവനന്തപുരം: മോഹൻലാൽ ആരാധകരെന്നും ഫാൻസ് അസോസിയേഷൻ ഭാരവാഹികളെന്നും അവകാശപ്പെടുന്നവർ ഫേസ്‌ബുക്കിലൂടെ നിരന്തരം വ്യക്തിഹത്യയും അസഭ്യവർഷവും നടത്തുന്നതായി ആരോപിച്ച് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയുടെ നിർമ്മാതാവ് സോഫിയ പോൾ രംഗത്ത്. വനിതാ നിർമ്മാതാവ് എന്ന നിലയിൽ തന്നെ നിരന്തരം അധിക്ഷേപിക്കുന്നതും ചൂണ്ടിക്കാട്ടി ഇവർ സൈബർ സെല്ലിനു പരാതി നല്കി. സോഫിയ പോളിന്റെ ഫേസ്‌ബുക്ക് പേജിലും വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റർ പേജിലുമാണ് അസഭ്യവർഷങ്ങൾ ഉണ്ടായത്. സിനിമയുടെ റിലീസിന് ശേഷം വേണ്ടത്ര പ്രമോഷൻ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഈ അധിക്ഷേപങ്ങൾ. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയെ തരംതാഴ്‌ത്താനും തന്റെ നിർമ്മാണ കമ്പനിയെ പരസ്യമായി അവഹേളിക്കാനും ചില ഫേസ്‌ബുക്ക് ഉപയോക്താക്കൾ ശ്രമം ആരംഭിച്ചിരിക്കുന്നതായി സോഫിയ പോൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 'ഉണ്ണി ലാലേട്ടൻ' എന്ന ഫേസ്‌ബുക്ക് ഉപയോക്താവ്, ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന വൈശാഖ് വി.കെ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അപകീർത്തികരമാ
തിരുവനന്തപുരം: മോഹൻലാൽ ആരാധകരെന്നും ഫാൻസ് അസോസിയേഷൻ ഭാരവാഹികളെന്നും അവകാശപ്പെടുന്നവർ ഫേസ്‌ബുക്കിലൂടെ നിരന്തരം വ്യക്തിഹത്യയും അസഭ്യവർഷവും നടത്തുന്നതായി ആരോപിച്ച് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയുടെ നിർമ്മാതാവ് സോഫിയ പോൾ രംഗത്ത്. വനിതാ നിർമ്മാതാവ് എന്ന നിലയിൽ തന്നെ നിരന്തരം അധിക്ഷേപിക്കുന്നതും ചൂണ്ടിക്കാട്ടി ഇവർ സൈബർ സെല്ലിനു പരാതി നല്കി.
സോഫിയ പോളിന്റെ ഫേസ്‌ബുക്ക് പേജിലും വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റർ പേജിലുമാണ് അസഭ്യവർഷങ്ങൾ ഉണ്ടായത്. സിനിമയുടെ റിലീസിന് ശേഷം വേണ്ടത്ര പ്രമോഷൻ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഈ അധിക്ഷേപങ്ങൾ.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയെ തരംതാഴ്‌ത്താനും തന്റെ നിർമ്മാണ കമ്പനിയെ പരസ്യമായി അവഹേളിക്കാനും ചില ഫേസ്‌ബുക്ക് ഉപയോക്താക്കൾ ശ്രമം ആരംഭിച്ചിരിക്കുന്നതായി സോഫിയ പോൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 'ഉണ്ണി ലാലേട്ടൻ' എന്ന ഫേസ്‌ബുക്ക് ഉപയോക്താവ്, ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന വൈശാഖ് വി.കെ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അപകീർത്തികരമായ കമന്റുകളിലൂടെ എന്ന അപമാനിക്കാൻ മറ്റ് ചിലരെയും അവർ പ്രോത്സാഹിപ്പിച്ചു.
വൈശാഖ് വി.കെ എന്റെ ഫേസ്‌ബുക്ക് ഇൻബോക്സിലും അപമാനിക്കുന്ന തരത്തിലുള്ള മെസേജുകൾ അയച്ചിട്ടുണ്ട്. നിർമ്മാതാവ് ഒരു വനിതയാണ് എന്നതിന്റെ പേരിൽ നടന്ന ആക്രമണമായാണ് താനിതിനെ മനസിലാക്കുന്നത്. തന്റെ നിർമ്മാണകമ്പനിയുടെ ഫേസ്‌ബുക്ക് പേജും അതിൽ വരുന്ന അപ്ഡേറ്റുകളും തങ്ങൾക്കിഷ്ടമുള്ള കമന്റോടുകൂടി ഇവർ ഷെയർ ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ പരസ്യമായി അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. കൂടാതെ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയ്ക്ക് മോശം പ്രചരണം നൽകാനും ഇവർ ശ്രമിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമോഷൻ ദുർബലമാണെന്ന രീതിയിൽ ചില മോഹൻലാൽ ആരാധകരും ഫേസ്‌ബുക്ക് ഫാൻസ് ഗ്രൂപ്പുകളും അടുത്ത ദിവസങ്ങളായി വ്യാപക പ്രചരണം നടത്തിയിരുന്നു. മുന്തിരിവള്ളികൾക്കൊപ്പം പ്രദർശനത്തിനെത്തിയ ജോമോന്റെ സുവിശേഷങ്ങൾ, തുടർന്ന് റിലീസ് ചെയ്ത എസ്ര എന്നിവ മികച്ച പ്രചരണമാണ് പോസ്റ്ററുകളിലൂടെയും ഓൺലൈനിലും നടത്തുന്നതെന്നും പുലിമുരുകന് പിന്നാലെയെത്തിയ മോഹൻലാൽ സിനിമ എന്ന നിലയിൽ വേണ്ടത്ര പ്രമോഷൻ നടത്താത്തത് ദോഷമായി ബാധിക്കുന്നുവെന്നുമാണ് ഇവരുടെ ആക്ഷേപം. എന്നാൽ ഈ വർഷം മികച്ച രീതിയിൽ പ്രീ പ്രമോഷനും ഓൺലൈൻ പ്രമോഷനും സിനിമയ്ക്ക് വേണ്ടി നടത്തിയിരുന്നുവെന്നാണ് അണിയറക്കാരുടെ വാദം. ജനുവരി 20ന് റിലീസ് ചെയ്ത സിനിമ ഇതിനോടകം ഗ്രോസ് കളക്ഷനായി 30 കോടി നേടിയിരുന്നു. മോഹൻലാലിന്റെ മലയാളത്തിലെ ഹാട്രിക് വിജയവുമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. സോഫിയാ പോളിന്റെ മകൻ കെവിൻ പോളിന്റെ പ്രൊഫൈലിലും അസഭ്യവർഷം നടത്തിയിരുന്നു.