ടുത്തിടെ സിനിമാ ചിത്രീകരണത്തിനിടെ സെറ്റിൽ സദാചാര പൊലീസ് ചമഞ്ഞ തമന്ന സദാചാര വാദിയാകുന്നുവോ? നടിയുടെ പുതിയ തീരുമാനങ്ങൾ കേട്ടാൽ അങ്ങനെയേ തോന്നു. സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രണയം തകർത്ത താരം ഇപ്പോഴിതാ ഗ്ലാമറിനോടും ലിപ് ലോക്കിനോടുമൊക്കെ അയിത്തം കല്പിച്ച ലക്ഷണമാണ്. താൻ ഇനി ലിപ് ലോക്ക് കിസ്സിന് തയ്യാറല്ലെന്ന് നടി വ്യക്തമാക്കിയതായാണ് വിവരം.

പുതിയ ചിത്രത്തിലെ ഇത്തരം ഒരു രംഗത്തിന് വേണ്ടി തമന്നയെ സംവിധായകൻ സമീപിച്ചപ്പോൾ താരം നോ പറഞ്ഞത്രെ. ഇനി ഗ്ലാമറസ്സ് വേഷങ്ങളൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് തമന്ന. ലിപ് ലോക്ക് അടക്കമുള്ള ഗ്ലാമറസ്സായ റോളുകളുമായി തന്നെ സമീപിക്കുന്നവർക്ക വാതിലിന് പുറത്താണ് സ്ഥാനമെന്നും തമന്ന പറഞ്ഞത്രെ. തനിക്ക് അഭിനയിക്കാൻ സാധ്യതകളുള്ള, പ്രധാന്യമുള്ള വേഷങ്ങൾ മാത്രമേ തിരഞ്ഞെടുക്കൂ എന്ന നിലപാടിലാണ് താരം. അതും ഗ്ലാമർ വേഷങ്ങൾ ഒട്ടും പറ്റില്ല.ഹുംഷക്കലയെന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനുമായി തമന്ന ലിപ് ലോക്കിലേർപ്പെട്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇതെല്ലാം താരം ശക്തമായി നിഷേധിക്കുന്നു.

ഇപ്പോൾ രാജേഷ് സംവിധാനം ചെയ്യുന്ന വാസുവും സരവണനും ഒന്ന പഠിച്ചവങ്ക് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ആര്യയും സന്താനവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബോസ് എൻങ്കിറ ബാസ്‌കരൻ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ അതല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വാസുവും സരവണനും ഒന്ന പഠിച്ചവങ്ക്.