- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും.... ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... ക്ഷമിക്കണം കഫീൽഖാൻ... അതൊരു കൈയബദ്ധം ആയിരുന്നു...
കഴിഞ്ഞ പത്തു വർഷത്തെ ഓൺലൈൻ പത്രപ്രവർത്തനത്തിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വായനക്കാർ എല്ലാവരും പക്ഷപാതികൾ ആവുന്ന നാട്ടിൽ നിഷ്പക്ഷമായ നിലപാട് എടുത്തുകൊണ്ട് ഒരു മാധ്യമ സ്ഥാപനം നടത്തുക ഏറെ പ്രയാസകരമാണ് വസ്തുതയാണ്. എല്ലാ മാധ്യമങ്ങളും വ്യവ്യസ്ഥാപിത താൽപ്പര്യങ്ങൾക്കും സമ്പന്നർക്കും അനുകൂലമായി നിൽക്കുമ്പോൾ ഉണ്ടാകുന്ന അതിഷ്ടിതമായ എതിർപ്പിനെ നേരിടാൻ പറ്റേണ്ടത് വായനക്കാരുടെ കരുത്തു കൊണ്ട് മാത്രമാണ്. എന്നാൽ രാഷ്ട്രീയം, മതം എന്നിവ കൊണ്ടു അന്ധരായി തീർന്ന മലയാളികൾക്കിടയിൽ ഒരിക്കലും സാധിക്കാത്ത ഒന്നാണ് നിഷ്പക്ഷത. സംഘി പട്ടവും സുഡാപ്പി പട്ടവും കമ്മ്യൂണിസ്റ്റ് - സഭാ വിരുദ്ധ പട്ടവും ഒക്കെ ചാർത്തി കിട്ടാൻ ഒരു വാർത്ത മതി. ഉള്ളിൽ തുളച്ചു കയറുന്ന ഒരു വാർത്ത വന്നു കഴിയുമ്പോൾ സ്വാഭാവികമായും എതിർ വിചാരക്കാർ രൂക്ഷമായി തന്നെ രംഗത്തിറങ്ങും. ഇങ്ങനെ കടുത്ത ആക്രമണം നടത്തുമ്പോഴും അവർക്കറിയാം ഇതൊന്നും സത്യമല്ലെന്ന്. എന്നാൽ എവിടെയെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ അവരത് അത്യാഡംബരപൂർവ്വം ആഘോഷിക്കും. അത്തരം ഒരു പ
കഴിഞ്ഞ പത്തു വർഷത്തെ ഓൺലൈൻ പത്രപ്രവർത്തനത്തിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വായനക്കാർ എല്ലാവരും പക്ഷപാതികൾ ആവുന്ന നാട്ടിൽ നിഷ്പക്ഷമായ നിലപാട് എടുത്തുകൊണ്ട് ഒരു മാധ്യമ സ്ഥാപനം നടത്തുക ഏറെ പ്രയാസകരമാണ് വസ്തുതയാണ്. എല്ലാ മാധ്യമങ്ങളും വ്യവ്യസ്ഥാപിത താൽപ്പര്യങ്ങൾക്കും സമ്പന്നർക്കും അനുകൂലമായി നിൽക്കുമ്പോൾ ഉണ്ടാകുന്ന അതിഷ്ടിതമായ എതിർപ്പിനെ നേരിടാൻ പറ്റേണ്ടത് വായനക്കാരുടെ കരുത്തു കൊണ്ട് മാത്രമാണ്. എന്നാൽ രാഷ്ട്രീയം, മതം എന്നിവ കൊണ്ടു അന്ധരായി തീർന്ന മലയാളികൾക്കിടയിൽ ഒരിക്കലും സാധിക്കാത്ത ഒന്നാണ് നിഷ്പക്ഷത.
സംഘി പട്ടവും സുഡാപ്പി പട്ടവും കമ്മ്യൂണിസ്റ്റ് - സഭാ വിരുദ്ധ പട്ടവും ഒക്കെ ചാർത്തി കിട്ടാൻ ഒരു വാർത്ത മതി. ഉള്ളിൽ തുളച്ചു കയറുന്ന ഒരു വാർത്ത വന്നു കഴിയുമ്പോൾ സ്വാഭാവികമായും എതിർ വിചാരക്കാർ രൂക്ഷമായി തന്നെ രംഗത്തിറങ്ങും. ഇങ്ങനെ കടുത്ത ആക്രമണം നടത്തുമ്പോഴും അവർക്കറിയാം ഇതൊന്നും സത്യമല്ലെന്ന്. എന്നാൽ എവിടെയെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ അവരത് അത്യാഡംബരപൂർവ്വം ആഘോഷിക്കും. അത്തരം ഒരു പിശക് വരുത്തിയ ക്ഷീണം ഉണ്ടാക്കിയ നാണം എങ്ങനെ മറക്കും എന്നറിയാതെ വിഷമിക്കുകയണ് ഞാൻ ഇപ്പോൾ
ഇന്ന് വെളുപ്പിന് എണീറ്റ് ഫേസ്‌ബുക്ക് തുറന്നപ്പോൾ കണ്ടത് എന്നെ ടാഗ് കൊടുത്തുകൊണ്ടുള്ള തെറിവിളികളുടെ പകൽപ്പൂരമാണ്. ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... മയിരുനാടനാണ്.. ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും... തുടങ്ങി നൂറു കണക്കിന് തെറിവിളികളാണ് എനിക്കെതിരെ പലരും നടത്തിയത്.
ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട ഡോ. കഫീൽ ഖാന്റെ ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു തെറിവിളിക്ക് കാരണമായത്. ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തിൽ അറസ്റ്റിലായ ഡോ. കഫീൽഖാന് ജാമ്യം; കുട്ടികളുടെ ജീവൻ വച്ച് പന്താടിയ ഡോക്ടർ പുറത്തിറങ്ങുന്നത് എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം: കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത് ആശുപത്രിയിലെ ഓക്സിജൻ സിലണ്ടർ സ്വന്തം ക്ലിനിക്കിലേക്ക് കടത്തിയതടക്കം നിരവധി ഗുരുതര ആരോപണങ്ങളെ തുടർന്ന് എന്ന തലക്കെട്ടിൽ മറുനാടനിൽ വന്ന വാർത്ത ആയിരുന്നു വിവാദ വിഷയം. ആ തലക്കെട്ട് ഏതെങ്കിലും മറുനാടൻ വിരോധി ഉണ്ടാക്കിയ ഫോട്ടോ ഷോപ്പ് ആയിരിക്കും എന്ന പ്രതീക്ഷയോടെയും രോക്ഷത്തോടെയുമാണ് ഞാൻ ആ വാർത്ത പരതി പോയത്. എന്നാൽ കടുത്ത നിരാശയും വേദനയുമാണ് എനിക്കത് സമ്മാനിച്ചത്. കാരണം ആ വാർത്ത മറുനാടനിൽ അങ്ങനെ തന്നെയാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ചില പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടാറില്ലേ? തല മുതൽ കാലുവരെ ഒരു മരവിപ്പ്. അത്തരം ഒരു അനുഭവം ആയിരുന്നു എനിക്കും അപ്പോൾ ഉണ്ടായത്. അബദ്ധങ്ങൾ ഒക്കെ ആർക്കും സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭാവിക്കാമോ എന്ന ചോദ്യം. ഒരു കാരണവും ഇല്ലാതിരന്നിട്ട് കൂടി സംഘിപ്പട്ടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു ആയുധം കിട്ടാനില്ലല്ലോ എന്ന തിരച്ചറിവ് എന്നെ ആകുലനാക്കി. ഒന്നും ഇല്ലാതിരുന്നിട്ടും ദുർവ്യാഖ്യാനം ചെയ്തു ആ പട്ടം ചാർത്താൻ കാത്തിരുന്നവർക്ക് ഇന്നു വിശ്രമം ഉണ്ടാകില്ലല്ലോ എന്നോർത്താണ് ഞാൻ നിരാശപ്പെട്ടത്.
അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ഡോ. കഫീൽഖാനെ കുറിച്ചു ഇങ്ങനെ മറുനാടനിൽ എഴുതി വന്നല്ലോ എന്നോർത്തായിരുന്നു. കാരണം ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ രക്തസാക്ഷിയാണ് ഡോ. ഖാൻ എന്നാണ് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അന്നു ഡ്യൂട്ടിയിൽ പോലും ഇല്ലാതിരുന്നിട്ടും കുഞ്ഞുങ്ങളുടെ ജീവൻ കാക്കാൻ വേണ്ടി ആഹോരാത്രം പണിയെടുത്ത ആ മനുഷ്യൻ സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിന്റെ പേരിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്നത് ബിജെപിക്കാർ പോലും സമ്മതിക്കുന്ന കാര്യവുമാണ്. അങ്ങനെയൊരാളെക്കുറിച്ച് ഇങ്ങനെ എഴുതിയാൽ ഏതു ദൈവം പൊറുക്കും?
ഡോ. ഖാനെതിരെ യുപി സർക്കാർ ഉയർത്തുന്ന ആരോപണങ്ങൾ ഒന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മരണനിരക്ക് കൂടാതിരിക്കാൻ കഫീൽ ഖാന്റെ സമയോചിത ഇടപെടലാണ് ഗുണകരമായത് എന്ന് പകൽ പോലെ വ്യക്തമാണ്. സർക്കാർ പ്രതികൂട്ടിലായപ്പോൾ മുസ്ലിം നാമധാരിയായ ഒരു ഡോക്ടർ ആയതിന്റെ ദേഷ്യം ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടം ആയിരുന്നു. ''സിലിണ്ടറുകൾ പുറത്തുനിന്ന് കൊണ്ടുവന്ന് ആളുകളുടെ ജീവൻ രക്ഷിച്ചെന്നും നിങ്ങൾ വലിയ ഹീറോ ആയെന്നുമാണോ വിചാരിക്കുന്നത്. ഞങ്ങൾ കണ്ടോളാം'' എന്നാണ് സഹപ്രവർത്തകരുടെ മുമ്പിൽ വച്ച് യോഗി കഫീൽ ഖാനോട് പറഞ്ഞത് എന്ന് അന്നു തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഫീൽ ഖാനെ യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടു.
അത്യാഹിതം നടക്കുന്ന സമയത്ത് കുട്ടികളുടെ വാർഡിന്റെ ചുമതല കഫീൽ ഖാനായിരുന്നില്ല. എന്നാൽ അദ്ദേഹം രാത്രി മുഴുവൻ ഉറങ്ങാതെ ജോലി ചെയ്ത് പരിഹാരം കണ്ടെത്തി. സ്വന്തം പണം ചെലവാക്കിയാണ് കഫീൽ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്. ടിവി ചാനലുകൾ ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അവർ കഫീൽ ഖാന്റെ ഇന്റർവ്യൂ എടുക്കുകയും ചെയ്തു. ഓക്സിജൻ സിലിണ്ടറിന് സ്വകാര്യ ഏജൻസിക്ക് കൊടുക്കാനുള്ള പണം നൽകാത്തതുകൊണ്ടാണ് പുതിയ സിലിണ്ടുകൾ എത്താതിരുന്നതെന്നും കഫീൽ ഖാൻ വ്യക്തമാക്കിയിരുന്നു. ഈ സത്യം പുറത്തായതാണ് ഡോക്ടർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാൻ യോഗി സർക്കാരിനെ പ്രേരിപ്പിച്ചത്.
അതിന്റെ പേരിൽ രായ്ക്കുരാമാനം രക്ഷകനെ വില്ലനാക്കി മാറ്റുകയായിരുന്നു യോഗി സർക്കാർ. എട്ടു മാസത്തോളമായി ജാമ്യം ലഭിക്കാതെ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ നിന്നും അദ്ദേഹം എഴുതിയ കത്ത് ഹൃദയഭേദകം ആയിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഇല്ലാത്ത ഒരാൾ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയിട്ടും അയാളെ കുറ്റക്കാരൻ ആണ് എന്നു പറഞ്ഞു എട്ടു മാസം ജയിലിൽ അടക്കുന്നത് എന്തൊരു കാടത്തമാണ്. മാധ്യമങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബൈറ്റ് നൽകിയത് മാത്രമാണ് ഖാനെ കുറ്റക്കാരനാക്കി അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. ഓക്സിജൻ സിലിണ്ടർ വീട്ടിൽ കൊണ്ടു പോകുന്നയാൾ ആയിരുന്നു ഖാനെങ്കിൽ തീർച്ചയായും അയാൾ സർക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടുമായിരുന്നില്ല എന്നു വ്യക്തമല്ലേ.
ഇങ്ങനെയുള്ള ഒരാൾ കുറ്റക്കാരൻ ആണ് എന്നു ഉറച്ചു വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തലക്കെട്ട് പ്രസിദ്ധീകരിച്ചത് ഗുരുതരമായ പിശക് തന്നെയാണ്. മറുനാടനിലെ വാർത്തകളുടെ നിയമപരമായ ഉത്തരവാദിത്വം ധാർമ്മികമായ ഉത്തരവാദിത്വവും എനിക്ക് തന്നെയാണ്. അതു ഞാൻ ഏറ്റെടുത്തു വായനക്കാരോടും ഡോ. ഖാനോടും ആത്മാർത്ഥമായി തന്നെ മാപ്പു പറയുകയാണ്. ഇത്തരം അധാർമ്മികതകൾ ആവർത്താക്കാതിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ നിർഭാഗ്യവശാൽ എനിക്കു അതു ഉറപ്പു നൽകാൻ കഴിയുകയില്ല. കാരണം ഒരു വാർത്ത പോലും ആഡ് ചെയ്യുന്നത് ഞാൻ അല്ല, വളരെ കുറച്ചു വാർത്തകൾ മാത്രമാണ് ഞാൻ കണ്ട ശേഷം കയറുന്നത്.
മാധ്യമ പ്രവർത്തകർക്ക് വലിയ തോതിൽ സ്വാതന്ത്ര്യം ഉള്ള സ്ഥാപനമാണ് മറുനാടൻ. റിപ്പോർട്ടർക്ക് ഉത്തമബോധ്യമുള്ള ഏതു വാർത്തയും ഞങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. അതിന്റെ രാഷ്ട്രീയമോ മതമോ കച്ചവട താൽപ്പര്യമോ ഒരിക്കലും നോക്കാറില്ല. എന്റെ വ്യക്തിപരമായ നിലപാടുകളുമായി യോജിക്കാത്ത പല വാർത്തകളും മറുനാടൻ പ്രസിദ്ധീകരിക്കാറുണ്ട്. നിയമപരമായിരിക്കണം, സ്ത്രീ - ദളിത് വിരുദ്ധമാവരുത്, പാവങ്ങൾക്കു ശമ്പളമില്ലാത്തവർക്കും അനുകൂലമാകണം തുടങ്ങിയ മാനദണ്ഡങ്ങൾ മാത്രമാണ് ഞാൻ നൽകിയിരിക്കുന്നത്.
സാമൂഹ്യ ജീവികൾ എന്ന നിലയിൽ മറുനാടനിൽ ജോലി ചെയ്യുന്നവർക്ക് ഓരോ നിലപാടുകൾ ഉണ്ടാവും. പരമാവധി ആ നിലപാടുകൾ ഇതിൽ പ്രതിഫലിക്കാതിരിക്കാൻ അവർ ശ്രമിക്കാറുണ്ട്. അതുറപ്പ് വരുത്താൻ ഞാനും ശ്രമിക്കാറുണ്ട്. എന്നാൽ ചില വാർത്തകൾ ഉണ്ടാകുമ്പോൾ അറിയാതെ അത് എഴുതുന്നയാളുടെ രാഷ്ട്രീയം അല്ലെങ്കിൽ താൽപ്പര്യം പ്രതിഫലിക്കപ്പെട്ടേക്കാം. അത് വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒരു രാഷ്ട്രീയക്കാരൻ കൊല്ലപ്പെട്ട വാർത്ത അപ്ഡേറ്റ് ചെയ്യുന്നയാൾക്ക് സംഘ രാഷ്ട്രീയം ഉണ്ടെങ്കിൽ എഴുത്തു രീതി കൂടുതലൽ അനുകൂലപരമായി പോവുക സ്വാഭാവികം. അതു തന്നെയാണ് സിപിഎം അനുഭാവിക്കും സംഭവിക്കുക.
ഇതിനപ്പുറമുള്ള രാഷ്ട്രീയം ഒന്നും മറുനാടനിൽ സംഭവിക്കാറില്ല. എന്നാൽ എല്ലാവരും അവർക്ക് എതിർപ്പുള്ള വാർത്തകൾ മാത്രം എടുത്തു ചെയിൻ പോലെ കോർത്തു കാണിക്കുമ്പോൾ അവരുടെ ആരോപണം ശരിയാണ് എന്നു ആർക്കും തോന്നും. പിണറായി സർക്കാരിന്റെ സ്‌കൂൾ - ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ എത്രയോ നല്ല വാർത്തകളിലൂടെ ഞങ്ങൾ പ്രകീർത്തിച്ചിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഷെയർ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അതു സ്വാഭാവികം.
കഫീൽഖാന്റെ വാർത്തയിൽ സംഭവിച്ചത് ഏതെങ്കിലും സംഘമനസ്സുള്ള സബ് എഡിറ്ററുടെ ഇടപെടൽ ആയിരുന്നില്ല. ചരിത്രബോധമില്ലാത്ത ഒരു സബ് എഡിറ്റർ വെറുതെ ഒരു പഞ്ചിന് വേണ്ടി നടത്തിയ എഡിറ്റിങ് ആയിരുന്നു. ജനം ടിവിയോ റിപ്പബ്ലിക് ടിവിയോ കണ്ടായിരുന്നിരിക്കാം ആ വാർത്ത അയാൾ അപ്ഡേറ്റ് ചെയ്തത് എന്നു കരുതാൻ ആണ് എനിക്കിഷ്ടം. എന്തായാലും ഗുരുതരമായ വീഴ്ച വരുത്തിയ ആ സബ് എഡിറ്ററെ ഒരാഴ്ചത്തേക്ക് ശമ്പളം ഇല്ലാതെ മാറ്റി നിർത്തിയിട്ടുണ്ട്. ബോധപൂർവ്വം ചെയ്തതല്ല അബദ്ധം പറ്റിയതാണ് എന്നു ബോധ്യമായ സ്ഥിതിക്ക് വേറെന്തു ചെയ്യാൻ പറ്റും.
ഇത്തരം പിശകുകളും തെറ്റുകളും എന്നെ വല്ലാതെ ഉറക്കം കെടുത്താറുണ്ട്. അതിന്റെ പേരിൽ എന്നെ തലങ്ങും വിലങ്ങും തെറി വിളിക്കന്നവരോട് എനിക്കു പരാതിയില്ല. അവരുടെ അന്ധമായ മറുനാടൻ വിരോധത്തിന്റെ കാരണം എനിക്കറിയാം. അവസരം കിട്ടുമ്പോൾ അവർ മുതലെടുക്കുന്നു എന്നു മാത്രം. വെറും എഫ്‌ഐആറിന്റെ പുറത്ത് വാർത്തകൾ എഴുതുന്ന രീതി പോലും അവസാനിപ്പിക്കണമേ എന്നു വിശ്വസിക്കുന്നയാൾ ആണ് ഞാൻ. എന്നാൽ എത്രയും വേഗം എത്രയും സെൻസേഷനലായി വാർത്തകൾ കൊടുക്കാനുള്ള ധൃതിയിൽ തെറ്റുകൾ വരുന്നു.
എനിക്കു ഒന്നേ പറയാനുള്ളൂ. മറുനാടന് രാഷ്ട്രീയമില്ല, മറുനാടന് മതമില്ല, മറുനാടന് എന്തെങ്കിലും അജണ്ടകൾ ഇല്ല. ഒരു വാർത്ത പോലും ഇന്നേവരെ ഒരാളെ ബോധപൂർവ്വം നശിപ്പിക്കാനായി കൊടുത്തിട്ടില്ല. ഒരു വാർത്തയ്ക്ക് പോലും ഇന്നേവരെ പണം വാങ്ങിയിട്ടില്ല, പണമോ പരസ്യമോ ലഭിക്കാനായി വാർത്ത മുക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. ഇങ്ങനെ തന്റേടത്തോടെ പറയാൻ മലയാളത്തിൽ മറുനാടനല്ലാതെ മറ്റൊരു മാധ്യമത്തിനും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഞാൻ പറഞ്ഞതൊക്കെ അസത്യമാണെന്ന് ആർക്കും തെളിയിക്കാമല്ലോ. അതിനു ധൈര്യമുള്ള ആരെങ്കിലും ഉണ്ടോ? ഒരു വാർത്ത മുക്കിയതിന്റെ, ഒരു വാർത്ത മനഃപൂർവ്വം നൽകിയതിന്റെ, ഒരു വാർത്തയ്ക്ക് വേണ്ടി എങ്കിലും പണം വാങ്ങിയതിനെ, ചൂണ്ടിക്കാട്ടൂ. ഞാൻ തെറ്റുകൾ തിരുത്താം. പോപ്പുലറായ ഒരു ധാര തെരഞ്ഞെടുക്കുമ്പോൾ തന്നെ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാതെ ഈ പണി ചെയ്യണം എന്നു ഉറച്ചു വിശ്വസിക്കുന്നയാൾ ആണ് ഞാൻ. അതിന് സാധിക്കാതെ വരുമ്പോൾ ഞാൻ ഈ തൊഴിൽ തന്നെ ഉപേക്ഷിക്കും.