- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ശോശാമ്മ ജോസഫ് ബക്സ്കൗണ്ടിയിൽ നിര്യാതയായി
ബക്‌സ്‌കൗണ്ടി: കഴിഞ്ഞ 26 ൽ പരം വർഷങ്ങളായി ബക്‌സ്‌കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡൽഫിയ മാർത്തോമാ ചർച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കൽ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31ന് ബക്‌സ് കൗണ്ടിയിൽ നിര്യാതയായി. പരേതയുടെ പൊതു ദർശനം ഫെബ്രുവരി 5ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്
ബക്‌സ്‌കൗണ്ടി: കഴിഞ്ഞ 26 ൽ പരം വർഷങ്ങളായി ബക്‌സ്‌കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡൽഫിയ മാർത്തോമാ ചർച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കൽ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31ന് ബക്‌സ് കൗണ്ടിയിൽ നിര്യാതയായി.
പരേതയുടെ പൊതു ദർശനം ഫെബ്രുവരി 5ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 6ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെയും ഫിലാഡൽഫിയാ മാർത്തോമാ ചർച്ചിൽ വച്ച് (1085 Camp Hill Road, Fort Washington, PA 19034) ഇടവക വികാരി റവ. റജി തോമസ്സിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും. തുടർന്ന് മൃതദേഹം കൗണ്ടി ലൈനിലുള്ള സെന്റെ ജോൺ ന്യുമാൻ സെമിത്തേരിയിൽ സംസ്‌കരിക്കും. (3797 Coutny Line Road, Chalfont, PA 18914).
ഷാജി, ഷൈനി, ഷൈല എന്നിവർ മക്കളും, ലിസ്സി , പൊന്നച്ചൻ, അനിൽ എന്നിവർ മരുമക്കളും, ശാലി , ഷാനി സ്‌നേഹ, സാറ, മെൽവിൻ, മിശാൽ അലൻ, അനിത എന്നിവർ കൊച്ചുമക്കളുമാണ്.