- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയ രംഗത്തെ തിളക്കത്തിനൊപ്പം സംവിധാന രംഗത്തും മുദ്രപതിപ്പിച്ചതോടെ വിവാഹത്തിന് ഒരുങ്ങി സൗബിൻ സാഹിർ; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹ നിശ്ചയം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായി നടന്നു
കൊച്ചി: മലയാളം സിനിമാ ലോകത്തു നിന്നും ഒരു വിവാഹ വാർത്ത കൂടി. മലയാള സിനിമാ ലോകത്ത് നടനായും സംവിധായകനായും തിളങ്ങി സാന്നിധ്യം അറിയിച്ച സൗബിൻ സാഹിർ വിവാഹിതനാകാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വധുവിന്റെ വീട്ടുകാർ വ്യക്തമാക്കി. ദുബായിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ മാത്രമാണ് നിശ്ചയത്തോട് അനുബന്ധിച്ചുണ്ടായിരുന്നത്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ അച്ഛൻ ബാബു ഷാഹിർ പറഞ്ഞു. സംവിധാന സഹായി എന്ന നിലയിൽ മലയാള സിനിമയിൽ യാത് തുടങ്ങിയ സൗബിൻ ന്യൂജനറേഷൻ സിനിമകളിലൂടെയാണ് താരമായി മാറിയത്. കോമഡി റോളുകളിൽ തിളങ്ങിയ സൗബിൻ തിരക്കേറിയ നടനായും മാറിയിരുന്നു. ഇക്കൊല്ലം പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവി
കൊച്ചി: മലയാളം സിനിമാ ലോകത്തു നിന്നും ഒരു വിവാഹ വാർത്ത കൂടി. മലയാള സിനിമാ ലോകത്ത് നടനായും സംവിധായകനായും തിളങ്ങി സാന്നിധ്യം അറിയിച്ച സൗബിൻ സാഹിർ വിവാഹിതനാകാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വധുവിന്റെ വീട്ടുകാർ വ്യക്തമാക്കി.
ദുബായിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ മാത്രമാണ് നിശ്ചയത്തോട് അനുബന്ധിച്ചുണ്ടായിരുന്നത്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ അച്ഛൻ ബാബു ഷാഹിർ പറഞ്ഞു.
സംവിധാന സഹായി എന്ന നിലയിൽ മലയാള സിനിമയിൽ യാത് തുടങ്ങിയ സൗബിൻ ന്യൂജനറേഷൻ സിനിമകളിലൂടെയാണ് താരമായി മാറിയത്. കോമഡി റോളുകളിൽ തിളങ്ങിയ സൗബിൻ തിരക്കേറിയ നടനായും മാറിയിരുന്നു. ഇക്കൊല്ലം പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായും അദ്ദേഹം മാറി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബ്രേക്കായി മാറിയ ചിത്രമായിരുന്നു.
2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്‌ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ
ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തിൽ അതിഥിതാരമായാണ് അഭിനയ രംഗത്ത് കൈവെച്ചത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാർലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. പറവയിലൂടെ സംവിധാനരംഗത്തുമെത്തി. സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.