- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ നിശ്ചയ കാര്യം ഔദ്യോഗികമായി അറിയിച്ച് സൗബിൻ ഷാഹിർ; വധു ജാമിയയ്ക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങളും വീഡിയോയും പങ്ക് വച്ച് നടൻ
നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമൊക്കെ വാർത്തയായിരുന്നു. സൗബിൻ വധു ജാമിയയുടെ വിരലിൽ മോതിരം അണിയിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗബിൻ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു വിവാഹ നിശ്ചയം. ഡിസംബറിൽ വിവാഹം ഉണ്ടാകും എന്നാണ് അഭ്യൂഹങ്ങൾ. കോഴിക്കോട് സ്വദേശിനിയായ ജാമിയ കൊച്ചിയിൽ മാർക്കറ്റിങ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ്.ദുബായിലാണ് പഠിച്ചു വളർന്നത്. സംവിധാന സഹായിയായി സിനിമാരംഗത്തെത്തിയ സൗബിൻ വിവിധ വേഷങ്ങളിലൂടെ നടനായി തിളങ്ങുകയായിരുന്നു. 2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ചിലറിലൂടെയായിരുന്നു സംവിധാന സഹായിയായുള്ള സൗബിന്റെ അരങ്ങേറ്റം. പ്രേമത്തിലെ പി.ടി മാഷാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്. ആദ്യ സംവിധാന സംരംഭമായ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. വിവാഹ
നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമൊക്കെ വാർത്തയായിരുന്നു. സൗബിൻ വധു ജാമിയയുടെ വിരലിൽ മോതിരം അണിയിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗബിൻ അറിയിച്ചത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു വിവാഹ നിശ്ചയം. ഡിസംബറിൽ വിവാഹം ഉണ്ടാകും എന്നാണ് അഭ്യൂഹങ്ങൾ. കോഴിക്കോട് സ്വദേശിനിയായ ജാമിയ കൊച്ചിയിൽ മാർക്കറ്റിങ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ്.ദുബായിലാണ് പഠിച്ചു വളർന്നത്.
സംവിധാന സഹായിയായി സിനിമാരംഗത്തെത്തിയ സൗബിൻ വിവിധ വേഷങ്ങളിലൂടെ നടനായി തിളങ്ങുകയായിരുന്നു. 2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ചിലറിലൂടെയായിരുന്നു സംവിധാന സഹായിയായുള്ള സൗബിന്റെ അരങ്ങേറ്റം. പ്രേമത്തിലെ പി.ടി മാഷാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്. ആദ്യ സംവിധാന സംരംഭമായ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും ഇപ്പോൾ സൗബിൻ പങ്കുവച്ചിട്ടുണ്ട്.