- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇ അടക്കം യാത്രാവിലക്കുള്ള 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി; പ്രവേശനം അനുവദിക്കുക; പ്രവേശനം അനുവദിക്കുക ഞായർ പുലർച്ചെ ഒരു മണി മുതൽ; സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധം
റിയാദ്: യുഎഇ ഉൾപ്പെടെ നിലവിൽ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളിൽ 11 രാജ്യങ്ങളിൽ നിന്ന് ഇനി മുതൽ സൗദിയിലേക്ക് പ്രവേശനം സാധ്യമാവും. അതേസമയം ഇന്ത്യ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് തുടരും.
നാളെ (ഞായർ) പുലർച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഈ രാജ്യങ്ങളിലൂടെ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
യുഎഇക്ക് പുറമെ ജർമനി, അമേരിക്ക, അയർലന്റ്, ഇറ്റലി, പോർച്ചുഗൽ, യു.കെ, സ്വീഡൻ, സ്വിറ്റസർലന്റ്, ഫ്രാൻസ്, ജപ്പാൻ എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങൾ. ഇവിടങ്ങളിൽ കോവിഡ് രോഗവ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരുമെങ്കിലും യുഎഇൽ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് അനുഗ്രഹമാവും.
മറുനാടന് മലയാളി ബ്യൂറോ