- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ പ്രതിസന്ധിയിൽ ഇടപെട്ട പാക്കിസ്ഥാനോട് നിങ്ങൾ ആരുടെ കൂടെയെന്ന് ചോദിച്ച് സൗദി; ഭീകരതാ വിഷയത്തിൽ നവാസ് ഷെരീഫിനെ പ്രസംഗിക്കാൻ സമ്മതിക്കാതിരുന്ന ട്രംപിന്റെ നയം സൗദി ആവർത്തിച്ചു; മേഖലയിൽ സ്വാധീനമുണ്ടെന്ന് വാദിച്ച പാക്കിസ്ഥാന് വൻ തിരിച്ചടി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഭീകരതയെ വളർത്തുന്ന രാഷ്ട്രമാണെന്ന് പരക്കേ ആക്ഷേപമുണ്ട്. അതിനിടെ ഖത്തർ പ്രതിസന്ധി പരിഹരിക്കാനെന്ന മട്ടിൽ പാക്കിസ്ഥാൻ ഇടപെട്ടത് രുചിക്കാതെ സൗദി വിമർശനവുമായി എത്തുന്നു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾ തുടങ്ങിയ പാക്കിസ്ഥാൻ നിലപാടു വ്യക്തമാക്കണമെന്നാണ് സൗദി ആവശ്യപ്പെട്ടത്. 'നിങ്ങൾ ഞങ്ങൾക്കൊപ്പമോ, അതോ ഖത്തറിന്റെ കൂടെയാണോ' എന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു ചോദിച്ചു. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി സൗദിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്. അതിനിടെയാണ് അടുത്തകാലത്ത സൗദിയിൽ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രസംഗിക്കാൻ അവസരം നിഷേധിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. 55 മുസ്ലിം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി റിയാദിൽ നടന്നിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ചായാരുന്നു ഉച്ചകോടി. പങ്കെടുത്ത എല്ലാവരും ഭീകരവാദത്തിനെതിരേ ശക്തമായി സംസാരിക്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഭീകരതയെ വളർത്തുന്ന രാഷ്ട്രമാണെന്ന് പരക്കേ ആക്ഷേപമുണ്ട്. അതിനിടെ ഖത്തർ പ്രതിസന്ധി പരിഹരിക്കാനെന്ന മട്ടിൽ പാക്കിസ്ഥാൻ ഇടപെട്ടത് രുചിക്കാതെ സൗദി വിമർശനവുമായി എത്തുന്നു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾ തുടങ്ങിയ പാക്കിസ്ഥാൻ നിലപാടു വ്യക്തമാക്കണമെന്നാണ് സൗദി ആവശ്യപ്പെട്ടത്.
'നിങ്ങൾ ഞങ്ങൾക്കൊപ്പമോ, അതോ ഖത്തറിന്റെ കൂടെയാണോ' എന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു ചോദിച്ചു. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി സൗദിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഇത്തരമൊരു ചോദ്യം ഉയർന്നത്.
അതിനിടെയാണ് അടുത്തകാലത്ത സൗദിയിൽ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രസംഗിക്കാൻ അവസരം നിഷേധിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. 55 മുസ്ലിം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി റിയാദിൽ നടന്നിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ചായാരുന്നു ഉച്ചകോടി. പങ്കെടുത്ത എല്ലാവരും ഭീകരവാദത്തിനെതിരേ ശക്തമായി സംസാരിക്കുകയും ചെയ്തു. എന്നാൽ നവാസ് ശെരീഫിന് സംസാരിക്കാൻ അവസരം നൽകിയില്ല.
എല്ലാ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. പക്ഷേ മുസ്ലിം രാജ്യങ്ങളിൽ പ്രധാനപ്പെട്ട പാക്കിസ്ഥാന്റെ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഭീകരവാദമാണ് ഉച്ചകോടിയിൽ കാര്യമായും ചർച്ച ചെയ്തത്. എല്ലാ മുസ്ലിം രാഷ്ട്രങ്ങളും ഭീകരവാദത്തെ അപലപിച്ച് സംസാരിച്ചു. മുൻ നിരയിൽ തന്നെ ആയിരുന്നു നവാസ് ശെരീഫിന്റെ ഇരിപ്പിടം. മുൻ നിരയിൽ ഇരുന്ന നവാസ് ശെരീഫിനെ സംസാരിക്കാൻ ക്ഷണിക്കാത്തത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില പാക് പ്രതിപക്ഷ പാർട്ടികൾ നവാസ് ശെരീഫിനെതിരേ രംഗത്തെത്തുകയും ചെയ്തു.
ഇതിന് സമാനമായ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഖത്തർ പ്രതിസന്ധിയിൽ കൃത്യമായ നിലപാടെടുക്കാൻ പാക്കിസ്ഥാനോടു സൗദി രാജാവ് ആവശ്യപ്പെട്ടെന്നു ദി എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു. ഖത്തർ പ്രതിസന്ധി ഉടലെടുത്തശേഷം മേഖലയിലെ രാജ്യങ്ങളോടു അതീവശ്രദ്ധയിലാണു പാക്കിസ്ഥാൻ ഇടപെടുന്നത്. ഗൾഫ് മേഖലയിലെ പ്രതിസന്ധി നീളുന്നതു തങ്ങൾക്കു ഗുണകരമാവില്ലെന്ന ചിന്തയിലാണ് കുവൈത്തിനു പിന്നാലെ പാക്കിസ്ഥാനും മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങിയത്. പാക്ക് പ്രധാനമന്ത്രി നേരിട്ടാണു ചർച്ചകൾ നടത്തുന്നതെന്നതും ശ്രദ്ധേയം. അതേസമയം, പാക്കിസ്ഥാനെ ഒപ്പം നിറുത്താനാണു സൗദിയുടെ നീക്കമെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് റിയാദിലെത്തി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, സൈനിക മേധാവി ഖ്വമർ ജാവേജ് ബജ്‌വ എന്നിവരും പാക്ക് പ്രധാനമന്ത്രിയുടെ കൂടെയുണ്ട്. വരുംദിവസങ്ങളിൽ നവാസ് ഷെരീഫ് യുഎഇ, ബഹ്‌റൈൻ, ഖത്തർ ഭരണാധികാരികളുമായും ചർച്ച നടത്തിയേക്കും.
മേഖലയിലെ സ്വാധീനം ഉപയോഗിച്ചു പ്രശ്‌നം പരിഹരിക്കാനാണു ശ്രമിച്ചതെന്നാണു പാക്കിസ്ഥാന്റെ വിശദീകരണം. മേഖലയിലെ സംഭവവികാസങ്ങൾ സൽമാൻ രാജാവും ഷരീഫും ചർച്ച നടത്തിയെന്നു സൗദി പ്രസ് ഏജൻസി (എസ്‌പിഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം എല്ലാ മുസ്‌ലിംകളുടെയും താൽപര്യം സംരക്ഷിക്കാനാണെന്നു പാക്ക് പ്രധാനമന്ത്രിയെ സൽമാൻ രാജാവ് ധരിപ്പിച്ചതായും വാർത്താക്കുറിപ്പിലുണ്ട്.
നേരത്തെ, കുവൈത്ത് അമീർ ഷെയ്ഖ് സബാ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പൂർണമായി അംഗീകരിക്കുന്നുവെന്നു ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.