മനാമ:പുതിയ കിരീടാവകാശി എത്തിയതിൽ പിന്നെ സൗദി അടിമുടി മാറുകയാണ്. ഇത്തവണ കാലങ്ങളായുള്ള മാറ്റൊരു രീതിയാണ് സൗദി മാറ്റുന്നത്. സൗദി അറേബ്യയിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കൊപ്പം സ്റ്റേഡിയത്തിലിരുന്നു കളി കാണും. അടുത്തിടെയാണ് സൗദി സർക്കാർ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്.

അൽ അഹ്‌ലിയും അൽ ബാറ്റിനും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന കളി കാണാനാകും സൗദിയിലെ സ്ത്രീകൾ ആദ്യമായ് എത്തുക. ആദ്യ കളി തലസ്ഥാനമായ റിയാദിലെയും രണ്ടാമത്തേത് ജിദ്ദയിലെയും മൂന്നാമത്തേത് ദമാമിലെയും സ്റ്റേഡിയത്തിലാണ് നടക്കുക.വാർത്താ വിനിമയ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുകവലിക്കേണ്ടവർക്കായി പ്രത്യേക പുകവലി മേഖലയും സ്റ്റഡിയങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.വനിതകളായ ഫുട്ബോൾ ആരാധകൾക്കായി പ്രത്യേക പ്രാർത്ഥാനാ മുറി അടക്കമുള്ള സജ്ജീകരണങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.