- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ലൈസൻസ് ലഭിക്കാൻ ഇനി പുതിയ കടമ്പകൾ; വിദേശികൾക്ക് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് പുതിയ നിബന്ധനകൾ വരുന്നു; പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വർധിക്കാനും കാരണമാവുന്നു എന്ന് കണ്ടെത്തൽ
റിയാദ്: വിദേശികൾക്ക് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് ഡ്രൈവർ വിസയിലല്ലാതെ വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കാനാണ് ട്രാഫിക് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സൗദി തൊഴിൽ മന്ത്രാലയവുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പറഞ്ഞു. നിലവിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിബന്ധന കൂടാതെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വർധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തൽ. കുവൈത്ത് പോലുള്ള അയൽ ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിയ കർശന മാന
റിയാദ്: വിദേശികൾക്ക് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന് ഡ്രൈവർ വിസയിലല്ലാതെ വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കാനാണ് ട്രാഫിക് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സൗദി തൊഴിൽ മന്ത്രാലയവുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പറഞ്ഞു.
നിലവിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഒരു കോടി 10 ലക്ഷം വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശികൾക്ക് ലൈസൻസ് നിയന്ത്രിക്കുന്നതിലൂടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിബന്ധന കൂടാതെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വർധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തൽ. കുവൈത്ത് പോലുള്ള അയൽ ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിയ കർശന മാനദണ്ഡങ്ങൾ സൗദിയിലും നടപ്പാക്കണമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിലപാട്.
കുറഞ്ഞത് നാലായിരം റിയാലിൽ കുറഞ്ഞ ശന്പളമുള്ള വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകരുതെന്നും ശുപാർശയുണ്ടെന്നാണ് സൂചന. ഡ്രൈവിങ് അറിയുന്നവരും വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവരും സൗദിയിലെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടണം എന്ന വ്യവസ്ഥ നിർബന്ധമാക്കിയിരുന്നു. മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നേരിട്ട് ഡ്രവിങ് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വാഹനാപകട നിരക്കുള്ള രാജ്യം സൗദി അറേബ്യയാണ്. ലൈസൻസ് നിയന്ത്രിക്കുന്നതിലൂടെ അപകട നിരക്കു കുറക്കാനും ഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ കണക്കുകൂട്ടൽ. തൊഴിലും വരുമാനവും പരിഗണിക്കാതെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് വാഹനങ്ങൾ വർധിക്കാൻ ഇടയായിട്ടുണ്ട്. യോഗ്യത, ജോലി, ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിൽ വിദേശികൾയ്ക്ക് ഡ്രൈവിങ് അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം.
അതേസമയം അടുത്ത വർഷം മുതൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വനിതകളും വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വിദേശികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നിയന്ത്രിക്കാനാണ് നീക്കം നടക്കുന്നത്.