- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖഷോഗിയെ കൊന്നതിൽ മകനുള്ള പങ്ക് മറക്കരുത്; സൗദിയിൽ എത്തി രാജാവിനെ കണ്ട ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് ആദ്യം പറഞ്ഞത് ഇങ്ങനെ; സൗദി രാജാവുമായും കിരീടാവകാശിയായും കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിച്ച് ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടിഷ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഇന്നലെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട വിഷയമായിരുന്നു പ്രസ്തുത ചർച്ചയിലെ പ്രധാനവിഷയമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഖഷോഗിയെ കൊന്നതിൽ മകനും കിരീടാവകാശിയുമായി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസിനുള്ള പങ്ക് മറക്കരുതെന്നാണ് ചർച്ചക്ക് തുടക്കമിട്ട് ഹണ്ട് സൽമാൻ രാജാവിനെ ഓർമിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സൗദി രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി കടുത്ത പ്രതിഷേധമാണ് ബ്രിട്ടൻ ഇത്തരത്തിൽ അറിയിച്ചിരിക്കുന്നത്. തനിക്കെതിരെയും സൗദി ഭരണകൂടത്തിനെതിരെയും നിരന്തരം വിമർശനങ്ങൾ നടത്തിയിരുന്ന ഖഷോഗിയെ ഇല്ലാതാക്കാൻ എംബിഎസ് അദ്ദേഹത്തെ ക്രൂരമായി കൊന്ന് തള്ളുന്നതിന് കരുക്കൾ നീക്കുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ഇതിന്റെ വെളിച്ചത്തിലാണ് ഹണ്
ലണ്ടൻ: ബ്രിട്ടിഷ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് ഇന്നലെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട വിഷയമായിരുന്നു പ്രസ്തുത ചർച്ചയിലെ പ്രധാനവിഷയമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഖഷോഗിയെ കൊന്നതിൽ മകനും കിരീടാവകാശിയുമായി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസിനുള്ള പങ്ക് മറക്കരുതെന്നാണ് ചർച്ചക്ക് തുടക്കമിട്ട് ഹണ്ട് സൽമാൻ രാജാവിനെ ഓർമിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സൗദി രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി കടുത്ത പ്രതിഷേധമാണ് ബ്രിട്ടൻ ഇത്തരത്തിൽ അറിയിച്ചിരിക്കുന്നത്.
തനിക്കെതിരെയും സൗദി ഭരണകൂടത്തിനെതിരെയും നിരന്തരം വിമർശനങ്ങൾ നടത്തിയിരുന്ന ഖഷോഗിയെ ഇല്ലാതാക്കാൻ എംബിഎസ് അദ്ദേഹത്തെ ക്രൂരമായി കൊന്ന് തള്ളുന്നതിന് കരുക്കൾ നീക്കുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ഇതിന്റെ വെളിച്ചത്തിലാണ് ഹണ്ട് സൽമാൻ രാജാവിനെ ഇത് ഓർമിപ്പിച്ചിരിക്കുന്നത്. ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം സൗദി സന്ദർശിക്കാനെത്തുന്ന ആദ്യത്തെ ബ്രീട്ടീഷ് മിനിസ്റ്റർ എന്ന നിലയിൽ ഹണ്ടിന്റെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്.
ഈ ക്രൂര കൊലപാതകത്തെക്കുറിച്ച് ഹണ്ട് വിനയത്തോടെ രാജാവിനോട് ചോദിക്കുകയായിരുന്നില്ല വേണ്ടതെന്നും മറിച്ച് ഈ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎന്നിനോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസം മുമ്പ് ഖഷോഗിയെ ക്രൂരമായി കൊന്ന് തള്ളിയതിനെതിരെ ആഗോള സമൂഹം ഇപ്പോഴും ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നതെന്നാണ് രാജാവിനെ സന്ദർശിക്കുന്നതിന് മുന്നോടിയായി ഹണ്ട് പ്രതികരിച്ചിരിക്കുന്നത്. ഖഷോഗിയെ വധിച്ചതിന് പുറകിലുള്ള സാഹചര്യങ്ങൾ ഇപ്പോഴും വ്യക്തമാകാത്തത് തികച്ചും അസ്വീകാര്യമാണെന്നും ഹണ്ട് ആരോപിച്ചിരുന്നു.
ഇക്കാര്യത്തിൽ നടക്കുന്ന അന്വേഷണത്തിൽ തുർക്കിയോട് പൂർണമായും സഹകരിക്കാൻ താൻ സൗദി അധികൃതരെ പ്രേരിപ്പിക്കുമെന്നും ഹണ്ട് ഉറപ്പേകിയിരുന്നു. ഈ കൊലപാതകത്തിന് ഉത്തരമേകാനും യെമനിലെ മനുഷ്യാവകാശ പ്രതിസന്ധി തിരിച്ചറിയുന്നതിനും താൻ രാജകുടുംബത്തിന് മേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നാണ് ഹണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. താൻ രാജാവിന് പുറമെ സൗദി വിദേശകാര്യമന്ത്രി അഡെൽ അൽജുബെറിനെ ഇന്നലെ രാവിലെ കണ്ടുവെന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം എംബിഎസിനെയും യെമനിലെ രാഷ്ട്രീയക്കാരെ കാണുമെന്നും ഹണ്ട് ട്വീറ്റ് ചെയ്തിരുന്നു.
രാജാവിനോട് വളരെ വിനയത്തിൽ ഖഷോഗി വധത്തെക്കുറിച്ച് ചോദിച്ച ഹണ്ടിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് ലേബറിന്റെ ഷാഡോ ഫോറിൻ സെക്രട്ടറി എമിലി ടോൺബെറി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് കടുത്ത ഉത്കണ്ഠയുണ്ടെന്നും എമിലി വെളിപ്പെടുത്തുന്നു. ഖഷോഗിയെ സൗദി കോൺസുലേറ്റിൽ വച്ച് ജീവനോടെ വെട്ടിനുറുക്കുകയായിരുന്നും ഇതിനായി പ്രത്യേക സംഘത്തെ എംബിഎസ് ഏർപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തന്നെ കൊല്ലരുതെന്ന ് അവസാനം നിമിഷം വരെ ഖഷോഗി അപേക്ഷിച്ചിരുന്നെങ്കിലും അതുകൊലപാതകികൾ ചെവിക്കൊള്ളാതിരിക്കുകയും അദ്ദേഹത്തെ വകവരുത്തുകയുമായിരുന്നു.