- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുൾപ്പെട്ട വിദേശി സമൂഹം ഏറെ ജോലി ചെയ്യുന്ന വ്യാപാരകേന്ദ്രം സൂഖ് മുബാറക്കിയിൽ സമ്പൂർണ സ്വദേശിവൽക്കരണത്തിന് സാധ്യത; സൂഖിനുള്ളിലെ കടകൾ സ്വദേശികൾക്ക് മാത്രമാക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകും
രാജ്യത്ത് സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന വാർത്തയ്ക്ക് പിന്നാലെ മലയാളികളുൾപ്പെട്ട വിദേശി സമൂഹം ഏറെ ജോലി ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളിലൊന്നായ സൂഖ് മുബാറക്കിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന റിപ്പോർട്ടും പുറത്ത് വന്നു.സൂഖിലെ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ഗവണ്മെന്റ് ആൻഡ് മാൻപവർ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം ആണ് സൂഖ് മുബാറക്കിയയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നത്. കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രമായ മുബ സൂഖിനുള്ളിലെ കടകൾ സ്വദേശികൾക്ക് മാത്രമായി അനുവദിക്കുന്നതോടൊപ്പം ജോലികൾ സ്വദേശികൾക്ക് സംവരണം ചെയ്യാനുമാണ് ആലോചന. വിദേശികളുടെ എണ്ണം പടിപടിയായി കുറച്ച് സൂഖിന്റെ നടത്തിപ്പ് പൂർണ്ണമായി സ്വദേശികൾക്ക് വിട്ട്‌കൊടുക്കുന്ന രീതി നടപ്പാക്കാനാണ് ജി.എം.ആർ.പി പദ്ധതി.സർക്കാർ ജോലികളിൽ സ്വദേശികൾക്കു പരിമിതപ്പെടുത്താനുള്ള നീക്കം സജീവമാണെങ്കിലും പൊതു മാർക്കറ്റിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കം ആദ്യമായാണ് .
രാജ്യത്ത് സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന വാർത്തയ്ക്ക് പിന്നാലെ മലയാളികളുൾപ്പെട്ട വിദേശി സമൂഹം ഏറെ ജോലി ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളിലൊന്നായ സൂഖ് മുബാറക്കിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന റിപ്പോർട്ടും പുറത്ത് വന്നു.സൂഖിലെ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.
ഗവണ്മെന്റ് ആൻഡ് മാൻപവർ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം ആണ് സൂഖ് മുബാറക്കിയയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നത്. കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രമായ മുബ സൂഖിനുള്ളിലെ കടകൾ സ്വദേശികൾക്ക് മാത്രമായി അ
നുവദിക്കുന്നതോടൊപ്പം ജോലികൾ സ്വദേശികൾക്ക് സംവരണം ചെയ്യാനുമാണ് ആലോചന.
വിദേശികളുടെ എണ്ണം പടിപടിയായി കുറച്ച് സൂഖിന്റെ നടത്തിപ്പ് പൂർണ്ണമായി സ്വദേശികൾക്ക് വിട്ട്‌കൊടുക്കുന്ന രീതി നടപ്പാക്കാനാണ് ജി.എം.ആർ.പി പദ്ധതി.സർക്കാർ ജോലികളിൽ സ്വദേശികൾക്കു പരിമിതപ്പെടുത്താനുള്ള നീക്കം സജീവമാണെങ്കിലും പൊതു മാർക്കറ്റിൽ
സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കം ആദ്യമായാണ് .