- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന നിലപാടിൽ ഉറച്ച് സുപ്രീംകോടതി; ഗോവിന്ദച്ചാമിക്കു വധശിക്ഷയില്ല; ജീവപര്യന്തം തടവ് മാത്രം; ജസ്റ്റീസ് കട്ജുവിന്റെ വാദങ്ങൾ നിയമപരമല്ലെന്നും സുപ്രീംകോടതി; സൗമ്യക്കേസിൽ പുനഃപരിശോധന ഹർജിയും തള്ളി; കോടതി മുറിയിലുണ്ടായത് നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: സൗമ്യ കേസിൽ ഗോവിന്ദച്ചാമിക്കു വധശിക്ഷയില്ല. കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ വാദങ്ങൾ നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. എന്തുകൊണ്ട് ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ടണമെന്ന കാര്യത്തിൽ ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവും സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും കാര്യമായ വിശദീകരണം തന്നെ കോടതിയിൽ നൽകിയെങ്കിലും പുനപരിശോധന ഹർജി അംഗീകരിക്കാൻ കോടതി തയ്യാറായില്ല. തുടർന്നാണ് ഹർജി തള്ളുകയാണെന്നും പൊതുജനമധ്യത്തിൽ കോടതിയെ അപമാനിച്ചതിന് മുൻസുപ്രീംകോടതി ജഡ്ജിയായ കാട്ജുവിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടത്. കോടതി ഹാളിൽ ഉണ്ടായിരുന്ന കാട്ജു ഇതോടെ എഴുന്നേറ്റു നിൽക്കുകയും കേസ് പരിഗണിക്കുന്ന ജഡ്ജി രഞ്ജൻ ഗൊഗോയിയുമായി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു. സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കേസില

ന്യൂഡൽഹി: സൗമ്യ കേസിൽ ഗോവിന്ദച്ചാമിക്കു വധശിക്ഷയില്ല. കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ വാദങ്ങൾ നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്.
എന്തുകൊണ്ട് ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ടണമെന്ന കാര്യത്തിൽ ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവും സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും കാര്യമായ വിശദീകരണം തന്നെ കോടതിയിൽ നൽകിയെങ്കിലും പുനപരിശോധന ഹർജി അംഗീകരിക്കാൻ കോടതി തയ്യാറായില്ല. തുടർന്നാണ് ഹർജി തള്ളുകയാണെന്നും പൊതുജനമധ്യത്തിൽ കോടതിയെ അപമാനിച്ചതിന് മുൻസുപ്രീംകോടതി ജഡ്ജിയായ കാട്ജുവിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടത്. കോടതി ഹാളിൽ ഉണ്ടായിരുന്ന കാട്ജു ഇതോടെ എഴുന്നേറ്റു നിൽക്കുകയും കേസ് പരിഗണിക്കുന്ന ജഡ്ജി രഞ്ജൻ ഗൊഗോയിയുമായി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു.
സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങൾ പറയാൻ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കോടതിവിധി അംഗീകരിക്കുന്നില്ലെന്ന് കട്ജു കോടതിയെ അറിയിച്ചു.
സുപ്രീം കോടതി വിധിക്കെതിരേ ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയ ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകാൻ കോടതി നിർദ്ദേശിച്ചു. കേസെടുക്കാതിരിക്കാൻ കാരണമെന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും കോടതി കട്ജുവിനോടു പറഞ്ഞു. കോടതിയലക്ഷ്യ നടപടിയെ ഭയക്കുന്നില്ലെന്നു കോടതിയെ അറിയിച്ച ജസ്റ്റീസ് കട്ജുവിനെ, പുറത്തേക്കു വിളിച്ചുകൊണ്ടുപോകാനും കേസ് പരിഗണിച്ച ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മിൽ കോടതിമുറിയിൽ തർക്കവുമുണ്ടായി. അങ്ങനെ സൗമ്യ വധക്കേസ് സുപ്രീംകോടതിയിൽ അതീവ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.
സൗമ്യ ട്രെയിനിൽ നിന്ന് സ്വയം ചാടിയതായി കണ്ടയാൾ പറഞ്ഞുവെന്ന സാക്ഷി മൊഴിയാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകക്കുറ്റമായി കാണാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്നാൽ സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി ബലാൽസംഗത്തിന് വിധേയനാക്കി. ഇതിനെ തുടർന്ന് സൗമ്യ തീവണ്ടിയിൽ നിന്ന് ചാടിയെങ്കിൽ പോലും അതിനെ മരണത്തിലേക്ക് ഗോവിന്ദചാമി തള്ളിവിട്ടതായി കണക്കാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങൾ പരിഗണിച്ച് ഗോവിന്ദചാമിക്ക് ജീവപര്യന്തം ശിക്ഷമതിയെന്ന നിലപാട് എടുക്കുകയും ചെയ്തു.
ഇതിന് വിമർശിച്ച് ജസ്റ്റീസ് കട്ജു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഇതിനെ ഗൗരവമായി കണ്ട സുപ്രീംകോടതി കട്ജുവിന് നോട്ടീസ് അയയ്ക്കുകയും കോടതിക്ക് മുമ്പിലെത്തി വിശദീകരിക്കാനും അവശ്യപ്പെട്ടു. അതിന് ആദ്യം കട്ജു സമ്മതം പ്രകടിപ്പിച്ചില്ല. എന്നാൽ പൊതു സമൂഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങി കട്ജു കോടതിയിലെത്തി. എന്നാൽ സുപ്രീംകോടതിയിൽ നിന്ന് വരിമിച്ച ജസ്റ്റീസിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചില്ല. 101 ശതമാനം തെളിവുണ്ടെങ്കിൽ മാത്രം കൊലപാതക കുറ്റം. സംശയം ഉണ്ടെങ്കിൽ അതിന് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഗോവിന്ദചാമിക്ക് ജീവപര്യന്തമെന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
സൗമ്യ വധക്കേസിൽ ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി സെപ്റ്റംബറിലാണ് റദ്ദാക്കിയത്. പകരം ബലാൽസംഗത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിൽക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹർജിയിലാണ് മൂന്നംഗ ബെഞ്ച് അന്ന് വിധി പറഞ്ഞത്. കേസിൽ കൊലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈ ബഞ്ച് തന്നെയാണ് പുനപരിശോധനാ ഹർജിയും പരിഗണിച്ചത്.
ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലിൽ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ അന്തിമവാദം കേൾക്കവെ കൊലപാതകത്തിന് കോടതി തെളിവുചോദിച്ചത് കേരളമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നുമില്ല. സൗമ്യവധക്കേസിൽ തൃശൂർ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്. 2014 ജൂലൈ മുപ്പതിന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി കേസിൽ വിശദമായ വാദം കേട്ടിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് കോടതിക്ക് തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല.ശാസ്ത്രീയമായ തെളിവുകളും മൊഴികളും കൊലപാതകക്കുറ്റം തെളിയിക്കാൻ പര്യാപ്തമാണോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് ഉത്തരംമുട്ടി.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഇയാൾ നൽകിയ അപ്പീലിലാണ് പ്രതിയുടെ ശിക്ഷ ജീവപര്യന്തമാക്കിയത്.

