- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യ വധക്കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ അഡ്വ. സുരേശൻ സഹകരിച്ചില്ല; ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടും വന്നില്ലെന്നു സ്റ്റാൻഡിങ് കൗൺസൽ നീഷെ രാജൻ ശങ്കർ
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ കീഴ്‌ക്കോടതികളിൽ ഹാജരായ അഡ്വ. സുരേശൻ സുപ്രീം കോടതിയിൽ കേസ് എത്തിയപ്പോൾ സഹകരിച്ചില്ലെന്നു സ്റ്റാൻഡിങ്ങ് കൗൺസിൽ നീഷെ രാജൻ ശങ്കർ. സുരേശനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടും വന്നില്ലെന്നും സ്റ്റാൻഡിങ് കൗൺസൽ വ്യക്തമാക്കി. സൗമ്യ വധക്കേസ് സുപ്രീം കോടതിയിൽ നടക്കുന്ന സമയത്ത് അഡ്വ: സുരേശൻ സഹകരിച്ചില്ല. ഹൈക്കോടതിയിൽ ഹാജരായ സുരേശനെ വിളിച്ചതിന് തെളിവുണ്ടെന്നും നീഷെ രാജൻ ശങ്കർ പറഞ്ഞു. ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സർക്കാരിനായി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകൾ നിരത്തി ബോധ്യപ്പെടുത്താൻ ഇവർക്കായില്ല. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാർട്‌മെന്റിനു മുന്നിലുള്ള ജനറൽ കോച്ചിലെ യാത്രക്കാരന്റെ മൊഴിയിൽ സൗമ്യ

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ കീഴ്‌ക്കോടതികളിൽ ഹാജരായ അഡ്വ. സുരേശൻ സുപ്രീം കോടതിയിൽ കേസ് എത്തിയപ്പോൾ സഹകരിച്ചില്ലെന്നു സ്റ്റാൻഡിങ്ങ് കൗൺസിൽ നീഷെ രാജൻ ശങ്കർ. സുരേശനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടും വന്നില്ലെന്നും സ്റ്റാൻഡിങ് കൗൺസൽ വ്യക്തമാക്കി.
സൗമ്യ വധക്കേസ് സുപ്രീം കോടതിയിൽ നടക്കുന്ന സമയത്ത് അഡ്വ: സുരേശൻ സഹകരിച്ചില്ല. ഹൈക്കോടതിയിൽ ഹാജരായ സുരേശനെ വിളിച്ചതിന് തെളിവുണ്ടെന്നും നീഷെ രാജൻ ശങ്കർ പറഞ്ഞു.
ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സർക്കാരിനായി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകൾ നിരത്തി ബോധ്യപ്പെടുത്താൻ ഇവർക്കായില്ല. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി.
സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാർട്‌മെന്റിനു മുന്നിലുള്ള ജനറൽ കോച്ചിലെ യാത്രക്കാരന്റെ മൊഴിയിൽ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനിൽക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയിൽ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

