- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമാന്യ ബുദ്ധിയോടെ വേണം കാര്യങ്ങൾ കാണാനെന്നു കട്ജു; പൊതുജനമധ്യത്തിൽ കോടതിയെ അപമാനിച്ചതിനെതിരെ ജസ്റ്റിസ് ഗൊഗോയിയും; ഭീഷണി വേണ്ടെന്നു സുപ്രീം കോടതി മുൻ ജഡ്ജി പറഞ്ഞതോടെ സൗമ്യക്കേസിൽ വാദപ്രതിവാദം വാക്കേറ്റമായി
ന്യൂഡൽഹി: സൗമ്യ വധക്കേസിന്റെ പുനപരിശോധനാ ഹർജിക്കിടെ കോടതിയിലുണ്ടായത് നാടകീയ രംഗങ്ങൾ. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുമായി സുപ്രീം കോടതി മുൻ ജഡ്ജി കൂടിയായ മാർക്കണ്ഡേയ കട്ജു നടത്തിയ വാദപ്രതിവാദമാണ് ഇതിന് കാരണം. പ്രസ് കൗൺസിൽ ചെയർമാനായിരുന്നു മുൻ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള ഉത്തരവ് വരുന്നതും അസാധാരണ നടപടിയാണ്. ചരിത്രത്തിലാദ്യമായാണു സുപ്രീം കോടതി, ഒരു കേസിൽ മുൻ ജഡ്ജിയെ വിളിച്ചുവരുത്തിയത്. സൗമ്യയെ മനഃപൂർവം കൊന്നില്ലെങ്കിലും മരണത്തിന് കാരണമായ രണ്ടു ഗുരുതര മുറിവുകൾ ഉണ്ടാകാൻ കാരണം ഗോവിന്ദച്ചാമിയാണ്. ട്രെയിനിൽനിന്നു സൗമ്യ ചാടുന്നതായി കണ്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴി കണക്കാക്കേണ്ട. സാമാന്യ ബുദ്ധിയോടെ വേണം കാര്യങ്ങൾ കാണാനെന്നും മാർക്കണ്ഡേയ കട്ജു വാദിച്ചു. മുപ്പതു മിനിറ്റു നേരമായിരുന്നു കട്ജുവിന്റെ വാദം. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നൽകിയ പുനഃപരിശോധനാ ഹർജികളിൽ കഴിഞ്ഞ മാസം 17നു വാദം പൂർത്തിയായിരുന്നു. കേസിൽ നൽകിയ വിധി തെറ്റാണെന്ന നിലപാടു കോടതിയിൽ ന

ന്യൂഡൽഹി: സൗമ്യ വധക്കേസിന്റെ പുനപരിശോധനാ ഹർജിക്കിടെ കോടതിയിലുണ്ടായത് നാടകീയ രംഗങ്ങൾ. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുമായി സുപ്രീം കോടതി മുൻ ജഡ്ജി കൂടിയായ മാർക്കണ്ഡേയ കട്ജു നടത്തിയ വാദപ്രതിവാദമാണ് ഇതിന് കാരണം. പ്രസ് കൗൺസിൽ ചെയർമാനായിരുന്നു മുൻ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള ഉത്തരവ് വരുന്നതും അസാധാരണ നടപടിയാണ്. ചരിത്രത്തിലാദ്യമായാണു സുപ്രീം കോടതി, ഒരു കേസിൽ മുൻ ജഡ്ജിയെ വിളിച്ചുവരുത്തിയത്.
സൗമ്യയെ മനഃപൂർവം കൊന്നില്ലെങ്കിലും മരണത്തിന് കാരണമായ രണ്ടു ഗുരുതര മുറിവുകൾ ഉണ്ടാകാൻ കാരണം ഗോവിന്ദച്ചാമിയാണ്. ട്രെയിനിൽനിന്നു സൗമ്യ ചാടുന്നതായി കണ്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴി കണക്കാക്കേണ്ട. സാമാന്യ ബുദ്ധിയോടെ വേണം കാര്യങ്ങൾ കാണാനെന്നും മാർക്കണ്ഡേയ കട്ജു വാദിച്ചു.
മുപ്പതു മിനിറ്റു നേരമായിരുന്നു കട്ജുവിന്റെ വാദം. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നൽകിയ പുനഃപരിശോധനാ ഹർജികളിൽ കഴിഞ്ഞ മാസം 17നു വാദം പൂർത്തിയായിരുന്നു. കേസിൽ നൽകിയ വിധി തെറ്റാണെന്ന നിലപാടു കോടതിയിൽ നേരിട്ടു ഹാജരായി വിശദീകരിക്കാൻ കഴിഞ്ഞ തവണയാണ് ജസ്റ്റിസ് കട്ജുവിനോടു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അഭ്യർത്ഥിച്ചത്. ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, പ്രഫുല്ലചന്ദ്ര പാന്ത്, ഉദയ് ഉമേഷ് ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കട്ജുവിന്റെ വാദത്തിന് ശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇരുവരുടെയും വാദം കേട്ടശേഷം ഹർജി പുനഃപരിശോധിക്കാൻ തക്ക കാരണങ്ങളൊന്നും കോടതിക്ക് മുമ്പിലെത്തിക്കാൻ കാട്ജുവിനോ അറ്റോർണി ജനറലിനോ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജി തള്ളുകയാണെന്ന് പ്രസ്താവിച്ച കോടതി, പൊതുജനമധ്യത്തിൽ കോടതിയെയും ജഡ്ജിമാരെയും അപമാനിച്ചതിന് കാട്ജുവിനെതിരെ കേസെടുക്കാനും ഉത്തരവിട്ടു. ഇതോടെ കോടതി ഹാളിൽ ഉണ്ടായിരുന്ന കാട്ജു വിധി പ്രസ്താവിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുമായി വാക്കേറ്റത്തിന് മുതിർന്നു. ഇത്തരം നടപടികളെ താൻ ഭയക്കുന്നില്ലെന്നും ജഡ്ജിമാരെ താനല്ല, തന്നെ ജഡ്ജിമാരാണ് അപമാനിക്കാൻ ശ്രമിക്കുന്നതെന്നും കാട്ജു പറഞ്ഞു. വിധിയെ വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും കാട്ജു ചൂണ്ടിക്കാട്ടി. എന്നാൽ കോടതി വിധിയെ അല്ല വിധി പറഞ്ഞ മൂന്ന് ജഡ്ജിമാരേയാണ് കട്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചതെന്ന് കാട്ജുവിനുള്ള മറുപടിയായി ജസ്റ്റിസ് ഗൊഗോയി പറഞ്ഞു. കട്ജുവിനെ കോടതിയിൽനിന്ന് പുറത്തേക്കു കൊണ്ടു പോകാൻ കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരോടും ജഡ്ജി ഉത്തരവിട്ടു.
ഇതോടെ കട്ജു കൂടുതൽ പ്രകോപിതനായി. തന്നെ കോടതിയലക്ഷ്യമെന്ന വാദമുയർത്തി ഭീഷണിപ്പെടുത്തേണ്ടെന്ന് വ്യക്തമാക്കി. അതിന് വഴങ്ങില്ലെന്നും നടക്കില്ലെന്നും കൂട്ടിച്ചേർത്തു. സുപ്രീംകോടതി ജഡ്ജിയെക്കാൾ താൻ സീനിയറാണെന്നും തനിക്ക് കൂടുതൽ പ്രവർത്തന പരിചയമുണ്ടെന്നും കട്ജു തുറന്നടിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇതിനിടെ ബഞ്ചിലെ മറ്റൊരു ജഡ്ജി ഇടപെടുകയും കോടതി പിരിയുകയാണെന്നും അറിയിക്കുകയായിരുന്നു. കട്ജുവിന്റെ ഫേസ്‌ബുക്ക് പരാമർശം ഗൗരവമായിത്തന്നെ പരിഗണിക്കുമെന്ന സൂചനയാണ് നേരത്തെ സുപ്രീംകോടതി നൽകിയിരുന്നത്. മുതിർന്ന ന്യായാധിപൻ എന്ന നിലയിൽ കട്ജുവിന്റെ വാദങ്ങൾക്കു ചെവി കൊടുക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് കോടതിയെന്നും പൊതു സമൂഹം വിലയിരുത്തി. ഇതൊക്കെയാണ് ഇന്ന് കോടതി മുറിയിൽ അപ്രസക്തമായത്.
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ വിമർശിച്ചാണു മാർക്കണ്ഡേയ കട്ജു ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നത്. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനിൽക്കില്ലെന്നു വിധിച്ച സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ കൈകാര്യം ചെയ്തതിൽ സുപ്രീം കോടതിക്കു പിഴച്ചെന്നും സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന അദ്ദേഹം ഫേസ്‌ബുക്കിലെ കുറിപ്പിൽ വിശദീകരിച്ചിരുന്നു. സൗമ്യയെ പ്രതി ട്രെയിനിൽ നിന്നു തള്ളിയിട്ടു എന്ന പ്രോസിക്യുഷൻ വാദം പൂർണമായും വിശ്വസനീയമല്ലെന്നു കോടതി വിലയിരുത്തിയത് ഒരു പെൺകുട്ടി ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടെന്ന് വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഒരു മധ്യവയസ്‌കൻ പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുത്താണ്. തീർത്തും കേട്ടുകേൾവിയായ ഈ മൊഴി തെളിവായി സ്വീകരിക്കാൻ പാടില്ലാത്തതാണ്. ഈ തെളിവിനെ ആശ്രയിച്ചതു തീർത്തും തെറ്റാണ്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു വിലയിരുത്തി കൊലക്കുറ്റം (302ാം വകുപ്പ്) ഒഴിവാക്കിയതും തെറ്റിപ്പോയെന്നും കട്ജു വിലയിരുത്തി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 300ാം വകുപ്പ് അവഗണിച്ചുള്ള വിധിന്യായമാണുണ്ടായത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽക്കൂടി, പ്രതി വരുത്തുന്ന മുറിവുകൾ കാരണം മരണം സംഭവിച്ചാൽ കൊലക്കുറ്റം ചുമത്താൻ കഴിയുമെന്ന് ഈ വകുപ്പിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി. ട്രെയിനിൽ വച്ച് സൗമ്യയെ ആക്രമിച്ചതിനും പിന്നീടു ബലാത്സംഗം ചെയ്തതിനും ശാസ്ത്രീയമായ തെളിവുകളുണ്ട്. എന്നിട്ടും ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കുകയും കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്ത വിധി തെറ്റാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സുപ്രീം കോടതി വിധി തുറന്ന കോടതിയിൽ പുനഃപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് കട്ജു ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതോടെയാണ് കട്ജുവിന് കോടതി നോട്ടീസ് അയച്ചത്. ഇതിനിടെ എഡിജിപി സന്ധ്യയും വിചാരണകോടതി ജഡ്ജിയും കട്ജുവിനെ നേരിൽ കണ്ടു.
കേരളീയ പൊതുസമൂഹത്തിന്റെ ആഗ്രഹപ്രകാരം കോടതിയിൽ ഹാജരാകാൻ കട്ജു തയ്യാറാവുകയും ചെയ്തു. എന്നാൽ ഫെയ്സ് ബുക്കിലെ വിശദീകരണം കോടതിക്ക് മുമ്പിൽ കട്ജു ആവർത്തിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഗോവിന്ദചാമി കൊലക്കയറിൽ നിന്ന് രക്ഷപ്പെടുകയാണ്.

