- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെ വിശ്വസിക്കണോ? സൗമ്യ കേസിൽ വീണ്ടും പ്രോസിക്യൂഷനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; കീഴ് കോടതിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി; വധശിക്ഷയ്ക്കായി പുനഃപരിശോധന ഹർജി നൽകിയ സർക്കാറിന് ആശങ്ക
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാറിന് കടുത്ത ആശങ്കയ്ക്ക് വക നൽകി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് പ്രോസിക്യൂഷനെ കോടതി വിമർശിച്ചത്. കേസിലെ പ്രോസിക്യൂഷന്റെ വീഴ്‌ച്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാറിനെ കൂടാതെ സൗമ്യയുടെ അമ്മ സുമതിയും ഹർജി നൽകിയിരുന്നു. സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ ഡോക്ടറുടെ അഭിപ്രായം വിശ്വസിക്കണോയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സൗമ്യ ട്രെയിനിൽ നിന്നും രക്ഷപെട്ടു എന്നായിരുന്നു സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഷെർലിവാസു പറഞ്ഞത് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നു വലിച്ചിഴച്ചു എന്നായിരുന്നു. ഇങ്ങനെ പ്രോസിക്യൂഷന്റെ പിഴവുകൾ ചൂണ്ടിയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ഇതോടെ പ്രോസിക്ഷ്യൂഷന് ഉത്തരംമുട്ടുകയും ചെയ്തു. സമാനമായ അവസ്ഥയായിരുന്നു നേരത്തെ കോടതിയിൽ ക

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാറിന് കടുത്ത ആശങ്കയ്ക്ക് വക നൽകി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് പ്രോസിക്യൂഷനെ കോടതി വിമർശിച്ചത്. കേസിലെ പ്രോസിക്യൂഷന്റെ വീഴ്‌ച്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാറിനെ കൂടാതെ സൗമ്യയുടെ അമ്മ സുമതിയും ഹർജി നൽകിയിരുന്നു.
സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ ഡോക്ടറുടെ അഭിപ്രായം വിശ്വസിക്കണോയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സൗമ്യ ട്രെയിനിൽ നിന്നും രക്ഷപെട്ടു എന്നായിരുന്നു സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഷെർലിവാസു പറഞ്ഞത് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നു വലിച്ചിഴച്ചു എന്നായിരുന്നു. ഇങ്ങനെ പ്രോസിക്യൂഷന്റെ പിഴവുകൾ ചൂണ്ടിയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ഇതോടെ പ്രോസിക്ഷ്യൂഷന് ഉത്തരംമുട്ടുകയും ചെയ്തു. സമാനമായ അവസ്ഥയായിരുന്നു നേരത്തെ കോടതിയിൽ കേസ് പരിഗണിക്കപ്പെട്ടപ്പോൾ ഉണ്ടായതും. ഇതോടെ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമായിരിക്കയാണ്.
വധശിക്ഷ ഒഴിവാക്കിയത് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. കുറ്റം ചെയ്തതിന് 101 ശതമാനം തെളിവുണ്ടെങ്കിൽ മാത്രമേ വധശിക്ഷ നൽകാൻ കഴിയൂ. സംശയത്തിന്റെ കണികയുണ്ടെങ്കിൽ വധശിക്ഷ നൽകാനാവില്ല. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷൻ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ്. സാക്ഷി മൊഴിയനുസരിച്ച് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതിനു തെളിവില്ല. സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കണം. സൗമ്യ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടെന്നാണ് സാക്ഷിമൊഴി. വികലാംഗനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടു എന്നു വിശ്വസിക്കാൻ പ്രയാസമാണ്. പ്രോസിക്യൂഷൻ സെൽഫ് ഗോളടിച്ചാണോ കേസിൽ തോറ്റത് എന്നു വേണമെങ്കിൽ പരിശോധിക്കാം- കോടതി വ്യക്തമാക്കി.
സാക്ഷിമൊഴിയാണോ ഡോക്ടറുടെ മൊഴിയാണോ വിശ്വസിക്കേണ്ടതെന്നും സുപ്രീം കോടതി പ്രോസിക്യൂഷനോടു ചോദിച്ചു. ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രൂക്ഷ വിമർശനത്തിനു പിന്നാലെ കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്കു മാറ്റി.
സൗമ്യയെ കൊലപ്പെടുത്തിയതു ഗോവിന്ദച്ചാമിയാണെന്നതിനു കൃത്യമായ തെളിവുകളുണ്ടെന്നു വാദിച്ച സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും കൊലക്കുറ്റം ചുമത്തി പ്രതിക്കു വധശിക്ഷ വിധിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. സൗമ്യയെ ട്രെയിനിനുള്ളിൽ വച്ചുതന്നെ ഗോവിന്ദച്ചാമി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതു തലയിലേറ്റ ഒന്നാമത്തെ പ്രധാന മുറിവിൽ നിന്നും ശാസ്ത്രീയ പരിശോധനകളിൽനിന്നും വ്യക്തമായതാണ്. ഈ സാഹചര്യത്തിൽ തലയിലെ രണ്ടാമത്തെ മുറിവിനെ മാറ്റി നിർത്തി കൊലപാതക കുറ്റം റദ്ദാക്കാനാവില്ല.
തലയിലുണ്ടായ മൂന്നു മുറിവുകൾ ചേർന്നാണ് മരണം സംഭവിച്ചത്. അതുകൊണ്ട് ഇന്ത്യൻ ശിക്ഷാ നിയമം 300ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം നിലനിൽക്കും. ട്രെയിനിൽനിന്നു സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണ്. മാനഭംഗപ്പെടുത്തിയശേഷം വകവരുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഇതു സാഹചര്യത്തെളിവുകളിൽനിന്ന് വ്യക്തമാണ്. സൗമ്യ ട്രെയിനിൽനിന്നു ചാടുന്നതു കണ്ടുവെന്ന പറഞ്ഞറിവ് മാത്രമാണ് സാക്ഷികൾക്കുള്ളത്. ഇതു മാറ്റി നിർത്തിയാലും കൊലക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ വാദങ്ങളും ഹർജിക്കാർ സുപ്രീം കോടതിക്കു മുമ്പിൽ ഉയർത്തി.
സൗമ്യ വധക്കേസിലെ പുനപരിശോധനാ വാദം തുറന്നകോടതിയിലാണ് കേൾക്കുന്നത്. സാധാരണഗതിയിൽ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കാറില്ല. അതുകൊണ്ടുതന്നെ സൗമ്യക്കേസിലെ തീരുമാനം ഏറെ നിർണായകമായിരിക്കുകയാണ്. മുൻകാലങ്ങളിൽ വളരെ പ്രധാനപ്പെട്ട കേസുകളിൽ മാത്രമാണ് റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള തീരുമാനം സുപ്രീംകോടതി എടുത്തിട്ടുള്ളത്. സംസ്ഥാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് സൗമ്യ കേസ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി മുമ്പാകെ വച്ചത്. ഈ വാദം അംഗീകരിച്ചാണ് കോടതി തുറന്ന കോടതിയിൽ കേസ് കേട്ടത്.

