- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതിൽ തിരുത്തൽ ഹർജി നല്കി സംസ്ഥാന സർക്കാർ; സുപ്രീംകോടതിയിൽ കേരളം പരീക്ഷിക്കുന്നത് നിയമസംവിധാനത്തിലെ അവസാന മാർഗം
ന്യൂഡൽഹി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ നടപടിക്കെതിരേ കേരളം സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നല്കി. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹർജി പരിഗണിച്ചെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധനാ ഹർജികൾ നവംബർ 11ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടർന്നാണ് നിയമസംവിധാനത്തിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഗോവിന്ദച്ചാമിക്ക് കേരള ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചിരുന്നത്. സുപ്രീംകോടതിയിൽ ഇയാൾ നൽകിയ അപ്പീലിൽ ജസ്റ്റീസ് രഞ്ജയ് ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വധശിക്ഷ റദ്ദാക്കുകയായിരുന്നു. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നു തള്ളിയിട്ടതായി സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നു നിരീക്ഷിച്ചാണ് സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയത്. . എന്തുകൊണ്ട് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവും സർക്

ന്യൂഡൽഹി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ നടപടിക്കെതിരേ കേരളം സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നല്കി. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹർജി പരിഗണിച്ചെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനഃപരിശോധനാ ഹർജികൾ നവംബർ 11ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടർന്നാണ് നിയമസംവിധാനത്തിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഗോവിന്ദച്ചാമിക്ക് കേരള ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചിരുന്നത്. സുപ്രീംകോടതിയിൽ ഇയാൾ നൽകിയ അപ്പീലിൽ ജസ്റ്റീസ് രഞ്ജയ് ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വധശിക്ഷ റദ്ദാക്കുകയായിരുന്നു. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നു തള്ളിയിട്ടതായി സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നു നിരീക്ഷിച്ചാണ് സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കിയത്. .
എന്തുകൊണ്ട് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജുവും സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും കോടതിയിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ പുനഃപരിശോധനാ ഹർജി അംഗീകരിക്കാൻ കോടതി തയ്യാറായിരുന്നില്ല.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയെ വിമർശിച്ചതു വിവാദമാകുകയും തുടർന്ന് അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജസ്റ്റിസ് കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കിയത്.

