- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും ഭ്രാന്തമായ സങ്കല്പങ്ങൾ പാടില്ല; സ്വന്തം ശരീരത്തെക്കുറിച്ചും മോഹത്തെക്കുറിച്ചും സംസാരിക്കാൻ കഴിവില്ലാത്തവളാകുക; അപ്പോൾ നിങ്ങൾ നല്ലൊരു പെൺകുട്ടിയാകും; സ്ത്രീകളെക്കുറിച്ചുള്ള പൊതു ധാരണകൾ പൊളിച്ചെഴുതുന്ന സൗമ്യയുടെ കവിത വൈറലാകുന്നു
തിരുവനന്തപുരം: നല്ല പെൺകുട്ടിയുടെ നിർവചനം എന്താണ്. ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് സൗമ്യ വിദ്യാധർ എന്ന പെൺകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വരിയിലും അഗ്നിസ്ഫുരിക്കുന്ന ഈ ഇംഗ്ലീഷ് കവിതയിലൂടെ നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളെ പൊളിച്ചെഴുതുകയാണ് സൗമ്യ. സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോൾ ഇപ്പോഴും 'നല്ല പെൺകുട്ടികൾ' എന്ന് പറയാൻ ശ്രമിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മൾ. നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ് സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും. പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെൺകുട്ടികൾ. ഒരിടത്തിരിക്കുമ്പോൾ കാലുകൾ അകത്തി വയ്ക്ക
തിരുവനന്തപുരം: നല്ല പെൺകുട്ടിയുടെ നിർവചനം എന്താണ്. ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് സൗമ്യ വിദ്യാധർ എന്ന പെൺകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വരിയിലും അഗ്നിസ്ഫുരിക്കുന്ന ഈ ഇംഗ്ലീഷ് കവിതയിലൂടെ നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളെ പൊളിച്ചെഴുതുകയാണ് സൗമ്യ.
സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോൾ ഇപ്പോഴും 'നല്ല പെൺകുട്ടികൾ' എന്ന് പറയാൻ ശ്രമിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മൾ. നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ് സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും.
പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെൺകുട്ടികൾ. ഒരിടത്തിരിക്കുമ്പോൾ കാലുകൾ അകത്തി വയ്ക്കാതെ ഒതുങ്ങി കസേരയിലിരിക്കുന്ന അവൾ അച്ചടക്കത്തിന്റെയും പ്രതീകമാണ്. സ്വന്തം ധൈര്യത്തിനുള്ളിൽ നിന്ന് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിക്കാനോ മോഹങ്ങളേ കുറിച്ച് ഉറക്കെ പറയാനോ കഴിവില്ലാത്തവൾ ആകുമ്പോഴാണ് അവൾ സമൂഹത്തിൽ 'നല്ല കുട്ടിയാകുന്നത്' എന്ന് സൗമ്യ പരിഹസിക്കുന്നു. ഉറക്കെ സംസാരിക്കാത്തവൾ, ഉറക്കെ ചിരിക്കാത്തവൾ, വലിയ മാറിടമില്ലാത്തവൾ, ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ ഉറക്കെ മിണ്ടാത്തവൾ... അവളാകുന്നു നല്ല കുട്ടി.
കുട്ടിക്കാലം മുതൽ പെൺകുട്ടികൾ കേട്ട് വളരുന്ന വാചകങ്ങൾക്കു മുകളിലാണ് സൗമ്യ തന്റെ വാക്കുകൾകൊണ്ട് ആണിയടിക്കുന്നത്. ഉറക്കെ ചിരിക്കുമ്പോഴും അകത്തിടുന്ന വസ്ത്രങ്ങളില്ലാതെ നടക്കുമ്പോഴും ലൈംഗികതയെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കുമ്പോഴുമൊക്കെ വീടിനുള്ളിൽ നിന്ന് തന്നെ വന്ന ചില അരുതുകളുണ്ടായിട്ടുണ്ട്, ആൺ മേൽക്കോയ്മ പേറുന്ന സമൂഹത്തിൽ സ്ത്രീകൾ ഇന്ന രീതിയിലേ നടക്കാൻ പാടുള്ളൂ, ഇന്നയിന്ന വാക്കുകളൊന്നും ഉപയോഗിക്കാനേ പാടില്ല, വീട്ടിലുള്ളവരെ അനുസരിച്ചും സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെയും പ്രാർത്ഥനയോടെ, അച്ചടക്കത്തോടെ കഴിഞ്ഞും മുന്നോട്ടു നീങ്ങുക എന്ന ഉപദേശങ്ങളിൽ അവൾ മുന്നേറുന്നു.
എപ്പോഴെങ്കിലും ഒരു നിമിഷത്തെ ചാഞ്ചാട്ടത്തിൽ അവ പിഴയ്ക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്ന കുറ്റബോധത്തിന്റെ അതിരുകൾ കണ്ടെത്താനെയാകുന്നില്ല. എന്നാൽ അത്തരം പശ്ചാത്താപത്തിന്റെ വിത്തുകളെയൊക്കെ വലിച്ചെറിയുകയാണ് സൗമ്യയുടെ കവിത. 'നല്ല പെൺകുട്ടി' എന്ന വിവക്ഷയോട് തന്നെ പരിഹാസത്തോടെ തന്റെ വാക്കുകൾ സൗമ്യ വലിച്ചെറിയുന്നു.