- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ അഴിഞ്ഞാട്ടവും അക്രമവും നടത്തിയ രാജകുമാരനും കൂട്ടാളികളും അറസ്റ്റിൽ; നടപടി എത്ര ഉന്നതരായാലും പിടികൂടി ജയിലിൽ അടയ്ക്കാൻ സൽമാൻ രാജാവ് നിർദ്ദേശിച്ചതിന് പിന്നാലെ; വിദേശികളുടേയും സ്വദേശികളുടേയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് രാജാവ്
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ അക്രമം നടത്തിയ രാജകുടുംബാംഗവും കൂട്ടാളികളും പിടിയിലായി. രാജകുടുംബാംഗം അമീർ സഊദ് ബിൻ അബ്ദുൽ അസീസ് ആൽ സഊദിനേയും സംഘത്തെയും ആണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെയെല്ലാം എത്ര ഉന്നതരായാലും പിടികൂടി ജയിലിലടക്കണമെന്ന് സൽമാൻ രാജാവ് റിയാദ് പൊലീസിനോട് ആജ്ഞാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. രാജകുടുംബാംഗവും സംഘവും ജനങ്ങളെ വെറുതെ ആക്രമിക്കുകയും അശ്‌ളീലം പറയുകയും സ്ത്രീകളെ ഉൾപ്പെടെ ഉപദ്രവിക്കുകയുമാണ് ചെയ്തത്. ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ സമൂഹ മാധൃമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ തോക്കും പിടിച്ച് നിൽക്കുന്ന രാജകുടുംബാംഗത്തേയും കാണാം. വീഡിയോയിൽ കാണുന്ന എല്ലാവരെയും പിടികൂടുവാൻ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമപരമായ ശിക്ഷകൾ വിധിച്ച് അതിന്റെ പകർപ്പ് രാജസന്നിധിയിലേക്ക് അയക്കാതെ ആരെയും പുറത്ത്പോകുവാൻ അനുവദിക്കരുതെന്നും രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനും വിദേശികളുടെയും സ്വദേശ
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ അക്രമം നടത്തിയ രാജകുടുംബാംഗവും കൂട്ടാളികളും പിടിയിലായി. രാജകുടുംബാംഗം അമീർ സഊദ് ബിൻ അബ്ദുൽ അസീസ് ആൽ സഊദിനേയും സംഘത്തെയും ആണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെയെല്ലാം എത്ര ഉന്നതരായാലും പിടികൂടി ജയിലിലടക്കണമെന്ന് സൽമാൻ രാജാവ് റിയാദ് പൊലീസിനോട് ആജ്ഞാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
രാജകുടുംബാംഗവും സംഘവും ജനങ്ങളെ വെറുതെ ആക്രമിക്കുകയും അശ്‌ളീലം പറയുകയും സ്ത്രീകളെ ഉൾപ്പെടെ ഉപദ്രവിക്കുകയുമാണ് ചെയ്തത്. ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ സമൂഹ മാധൃമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളിൽ തോക്കും പിടിച്ച് നിൽക്കുന്ന രാജകുടുംബാംഗത്തേയും കാണാം. വീഡിയോയിൽ കാണുന്ന എല്ലാവരെയും പിടികൂടുവാൻ പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ നിയമപരമായ ശിക്ഷകൾ വിധിച്ച് അതിന്റെ പകർപ്പ് രാജസന്നിധിയിലേക്ക് അയക്കാതെ ആരെയും പുറത്ത്പോകുവാൻ അനുവദിക്കരുതെന്നും രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനും വിദേശികളുടെയും സ്വദേശികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഴിഞ്ഞാട്ടവും അക്രമവും പ്രതിരോധിക്കുന്നതിനും, രാജൃത്ത് തുലൃനീതി നടപ്പിൽ വരുത്തുന്നതിനും ഇത് ആവശൃമാണെന്നും സൽമാൻ രാജാവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് തെരുവിൽ അഴിഞ്ഞാടിയ സൗദി രാജ കുടുംബാംഗവും സംഘവും വലിയ അക്രമങ്ങൾ നടത്തിയത്. ജനങ്ങൾക്കുനേരെയും അക്രമം നീണ്ടതോടെ ഇതിൽ വലിയ പ്രതിഷേധവും ഉയർന്നു.
ഇവർ നടത്തിയ ഓരോ അക്രമങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണങ്ങൾ നടത്തി നിയമം അനുശാസിക്കുന്ന ശക്തമായ ശിക്ഷ നൽകണമെന്നും, ആക്രമണങ്ങളിൽ ഇരകളായവരുടെ സാക്ഷിമൊഴികൾ കേൾക്കണമെന്നും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും അക്രമിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ചെയ്യണമെന്ന് റിയാദ് പൊലീസിന് രാജാവ് നൽകിയ ആജ്ഞാകുറിപ്പിൽ പറഞ്ഞിരുന്നു.
അക്രമം നടത്തിയവരുടെ സ്ഥാനമാനങ്ങളോ പ്രത്യേകതകളോ എന്തായാലും നിയമം കയ്യിലെടുക്കുവാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരം സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടുന്നതിനെതിരെയും ശക്തമായ ശിക്ഷ നൽകണമെന്നും രാജാവ് വ്യക്തമാക്കിയിരുന്നു.