രജനീകാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ വിവാഹമോചിതയാകുന്നുവെന്ന് റിപ്പോർട്ട്. സൗന്ദര്യയും ഭർത്താവ് അശ്വിൻ രാംകുമാറും കുടുംബകോടതിയിൽ വിവാഹമോചനഹർജി ഫയൽ ചെയ്തതായാണ് വാർത്തകൾ വരുന്നത്.

2010ലാണ് സൗന്ദര്യയുടെയും അശ്വിന്റെയും വിവാഹം നടക്കുന്നത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്‌നത്തിലായിരുന്നുവെന്നും രജനീകാന്ത് ഇടപെട്ടിട്ടും ഒത്തുതീർപ്പുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്.

യുഎസിലെ സ്റ്റാന്റ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി സ്വന്തമാക്കിയ അശ്വിൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രാംകുമാറിന്റെ മകനാണ്.