ചെന്നൈ; നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു.ഫാർമസ്യൂട്ടിക്കൽ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകൻ വിശാഖൻ ആണ് വരൻ. വിശഖൻ സിനിമ അഭിനയിതാവാണ്. വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖൻ.

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ൽ ഇരുവരും വേർപിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തിൽ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.
2019 ൽ സൗന്ദര്യയും വിശാഖനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വൻ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. വേലയില്ലാ പട്ടധാരി 2 ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.