- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും; അസഹനീയമായ ദുർഗന്ധം വമിക്കുന്ന തീരങ്ങൾ; ചിലഭാഗങ്ങൾ ചെളിനിറഞ്ഞ് ആഴം കുറഞ്ഞ് ഒഴുക്കുപോലും പ്രതിസന്ധിയിൽ; പൂണ്യ നദിയായ സൗപർണ്ണികയുടെ നിലവിലെ ചിത്രം ഇങ്ങനെ; സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ വൃഥാവിലാകുമ്പോൾ സർക്കാർ ഇടപെടൽ ഒതുകുന്നത് കടലാസിലും
കർണ്ണാടക: അങ്ങിങ്ങായി മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും.ചിലസ്ഥലങ്ങളിൽ തീരത്ത് നിന്നാൽപോലും ദുർഗന്ധം.അഴംകുറഞ്ഞുറഞ്ഞ് ചെളിക്കളമായി രൂപാന്തരപ്പെട്ട പ്രദേശങ്ങളും കാണാം.പുണ്യനദിയായ സൗപർണികയുടെ ഇന്നത്തെ സ്ഥിതി ഇതാണ്. വേനൽ ആരംഭത്തോടെ കൊല്ലൂർ മുകാംബിക ദേവി ഭക്തതുടെ നദിയിലെ സ്നാനം ദുരിത പൂർവ്വമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കുടാജാദ്രി മലനിരകളിൽ ഉത്ഭവിച്ച്,ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ട് സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണ മാർഗ്ഗമായിട്ടാണ് പൂർവ്വീകർ വിശ്വസിച്ചുപോരുന്നത്.എന്നാൽ ഇന്ന് സ്ഥിതി മാറി.വേനൽകാലത്ത് സൗപർണ്ണികയിൽ മുങ്ങിക്കുളിച്ചാൽ ഇപ്പോൾ ഭക്തർക്ക് അസ്വസ്ഥകൾ അനുഭപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചില ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇപ്പോൾ ഇവിടെയെത്തുന്ന ഭക്തർ പുണ്യസ്നാനം നടത്തുന്നത്.ഇവിടെ കുളികഴിഞ്ഞെത്തുന്നവരിൽ ചിലർക്ക് ദേഹത്ത് ചൊറിച്ചിലും മറ്റ് അസ്വസ്തകളും അനുഭവപ്പെടുന്നുണ്ട്.
ക്ഷേത്രത്തിൽ നിന്നും കഷ്ടി ഒന്നരകിലോമീറ്ററോളം മാറിയാണ് സൗപർണ്ണിക നദിയൊഴുകുന്നത്.ഇതിന്റെ കൈവഴികളിലൊന്ന് ക്ഷേത്രത്തിന്റെ തൊട്ടടുത്തുകൂടി കടന്നുപോകുന്നുണ്ട്.ഇവിടെയും മാനില്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതാണ് പുഴയിലും കൈവഴികളിലും മാലിന്യം കുമുഞ്ഞുകൂടാൻകാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സൗപർണ്ണിക നദി മാലിന്യുക്തമാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് സർക്കാർ തലത്തിൽ കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇത് ഇതുവരെ നടപ്പിലായിട്ടില്ല. സന്നദ്ധപ്രവർത്തകരും കൂട്ടായ്മകളും പലവട്ടം ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കിയെങ്കിലും താമസിയാതെ വീണ്ടും മാലിന്യം നിറയുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
കൊല്ലൂർ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.മലനിരകൾക്കും കാടിനും നടുവിലായിട്ടാണ് ഈ മൂകാംബികക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ വലിയ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്താണ് ഇവിടത്തെ വിശേഷാൽ പൂജകളെല്ലാം നടക്കുന്നത്.ശങ്കരപീഠത്തിൽ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികൾക്ക് ക്ഷേത്രത്തിന്റെ ഗർഭഗൃഹം വരെ ചെല്ലാൻ ഈ സമയത്ത് അവസരം ലഭിക്കുന്നത് പ്രത്യേകതയാണ്.
മലമുകളിലെ സർവ്വജ്ഞ പീഠത്തിലേയ്ക്കുള്ള യാത്ര സാഹസീക ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.മലകയറി മുകളിലെത്തുമ്പോഴുള്ള ഈറൻ കാറ്റും പ്രകൃതി ഭംഗിയും ഏതൊരുസഞ്ചാരിയുടെയും മനം നിറയ്ക്കും എന്നകാര്യത്തിൽ തർക്കമില്ല.
മറുനാടന് മലയാളി ലേഖകന്.