- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്കിയോ ഒളിംപിക്സ്: ഷൂട്ടിംഗിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷ സജീവമാക്കി സൗരഭ് ചൗധരി ഫൈനലിൽ; മത്സരം 12 മണിക്ക് തുടങ്ങും
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരി ഫൈനലിൽ. സൗരഭിന് 600ൽ 586 പോയിന്റ് ലഭിച്ചു. യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. ലോക രണ്ടാം നമ്പർ താരമാണ്. അതേസമയം അഭിഷേക് വർമ ഫൈനലിലെത്താതെ പുറത്തായി. ഫൈനൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ഷൂട്ടിംഗിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഇളവേനിൽ വാളരിവൻ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തിൽ വിജയിച്ച് ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാൻ സ്വർണവും റഷ്യൻ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.
മറുനാടന് ഡെസ്ക്
Next Story