- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; പൂർണ ആരോഗ്യവാൻ; രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ താരത്തിന് കഴിയുമെന്ന് ആശുപത്രി അധികൃതർ
കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ താരവും ബി.സി.സിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. നെഞ്ചുവേദനയെത്തുടർന്ന് താരത്തെ മൂന്നു ദിവസം മുൻപാണ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
48-കാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളിൽ തടസങ്ങൾ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെൻഡ് ഘടിപ്പിച്ചിരുന്നു. വ്യാഴാഴ്ച പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തർഷി ബസു, ഡോ. സരോജ് മൊണ്ഡൽ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. അഫ്താബ് ഖാനാണ് സ്റ്റെന്റിങ് നടപടികൾ പൂർത്തിയാക്കിയത്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'സൗരവ് ഗാംഗുലി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. അസുഖത്തിൽ നിന്നും അദ്ദേഹം വളരെ പെട്ടന്ന് മുക്തനായി. അടുത്ത രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ താരത്തിന് കഴിയും'- കൊൽക്കത്തയിലെ അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ചയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെൻഡ് ഇട്ടത്.
ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയിൽ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെയാണ് ഗാംഗുലിയെ കൊൽക്കത്തയിലെ അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രിയിലേക്ക് മാറ്റിയത്