- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലിയുടെ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ട്; മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകൻ; ഭാവി മുന്നിൽക്കണ്ടാണ് കോലിയുടെ പ്രഖ്യാപനമെന്നും ഗാംഗുലി; ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്തെന്ന് ജയ് ഷാ
മുംബൈ: അടുത്തമാസം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഭാവി മുന്നിൽക്കണ്ടാണ് കോലിയുടെ പ്രഖ്യാപനം. ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ കോലി പുറത്തെടുത്ത മികവിന് അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും ഗാംഗുലി പറഞ്ഞു.
കോലിയുടെ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ടാണെന്ന് പറഞ്ഞ ഗാംഗുലി മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകനാണ് അദ്ദേഹമെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പിൽ കോലിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ത്യക്കായി തുടർന്നും അദ്ദേഹം റൺസടിച്ചുകൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു-ഗാംഗുലി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
???? NEWS ????: Virat Kohli to step down as T20I captain after World Cup. #TeamIndia
- BCCI (@BCCI) September 16, 2021
Details ????
ഇന്ത്യൻ ടീമിന്റെ ഭാവി മുന്നിൽക്കണ്ടുള്ള തീരുമാനമാണ് കോലിയുടേതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രതികരിച്ചു. ഇന്ത്യൻ ടീമിനായി കൃത്യമായൊരു മാർഗരേഖ ഞങ്ങളുടെ മുന്നിലുണ്ട്. ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്താണ് കോലി നായകസ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.
കഴിഞ്ഞ ആറുമാസമായി ചർച്ച നടത്തിയും കൂടിയാലോചിച്ചുമാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്. കളിക്കാരനെന്ന നിലയിലും സീനിയർ താരമെന്ന നിലയിലും ഭാവി ടീമിനെ രൂപപപ്പെടുത്തുന്നതിൽ കോലിക്ക് ഇനിയും നിർണായക പങ്കുവഹിക്കാനുണ്ടെന്നും ജയ് ഷാ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോലി ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചത്. ഏകദിനങ്ങളിലും ടെസ്റ്റിലും നായകനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്