- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ സാരഥികൾ; അനിൽ കരിങ്ങന്നൂർ പ്രസിഡന്റ്
അഡലൈഡ്: സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റിയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനുള്ള പുതിയ കമ്മറ്റി അനിൽ കരിങ്ങന്നൂരിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. വളരെ വ്യത്യസ്തമായ പരിപാടികൾക്കൊണ്ടും സൗത്ത് അഡലൈഡിലെ മലയാളികളുടെ സർഗാത്മകതയ്ക്ക് ഒരുപാട് വേദികൾ ഒരുക്കിക്കൊണ്ടും സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി പ്രശംസ പിടിച്ചു പറ്റിയിരുന്നു. സൗത്ത് അഡലൈഡിലെ പുതു തലമുറയിൽപെട്ട മലയാളികൾക്ക് നമ്മുടെ സംസ്‌കാരത്തെ പരിചയപ്പെടുത്താനുതകുന്ന പരിപാടികളും പ്രവാസികൾക്ക് തനിമയാർന്ന പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് അടുത്ത രണ്ടു വർഷം മുന്നോട്ടു പോകുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പുതിയ കമ്മറ്റി അഭ്യർത്ഥിച്ചു. മലയാളികളുടെ നല്ല മനസും ഒരുമയുമാണ് സ്വത്വം നഷ്ടപ്പെടാത്ത അതിജീവനത്തിന് നാം കാത്തു സൂക്ഷിക്കേണ്ടതെന്ന് പ്രസിഡണ്ട് അനിൽ കരിങ്ങന്നൂർ പറഞ്ഞു .സെക്രട്ടറി പ്രതീഷ് ഗ്രിഗറി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
അഡലൈഡ്: സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റിയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനുള്ള പുതിയ കമ്മറ്റി അനിൽ കരിങ്ങന്നൂരിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. വളരെ വ്യത്യസ്തമായ പരിപാടികൾക്കൊണ്ടും സൗത്ത് അഡലൈഡിലെ മലയാളികളുടെ സർഗാത്മകതയ്ക്ക് ഒരുപാട് വേദികൾ ഒരുക്കിക്കൊണ്ടും സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റി പ്രശംസ പിടിച്ചു പറ്റിയിരുന്നു.
സൗത്ത് അഡലൈഡിലെ പുതു തലമുറയിൽപെട്ട മലയാളികൾക്ക് നമ്മുടെ സംസ്‌കാരത്തെ പരിചയപ്പെടുത്താനുതകുന്ന പരിപാടികളും പ്രവാസികൾക്ക് തനിമയാർന്ന പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് അടുത്ത രണ്ടു വർഷം മുന്നോട്ടു പോകുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പുതിയ കമ്മറ്റി അഭ്യർത്ഥിച്ചു.
മലയാളികളുടെ നല്ല മനസും ഒരുമയുമാണ് സ്വത്വം നഷ്ടപ്പെടാത്ത അതിജീവനത്തിന് നാം കാത്തു സൂക്ഷിക്കേണ്ടതെന്ന് പ്രസിഡണ്ട് അനിൽ കരിങ്ങന്നൂർ പറഞ്ഞു .സെക്രട്ടറി പ്രതീഷ് ഗ്രിഗറി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.