ഞ്ചുവയസ്സുള്ള തന്റെ മകന്റെ മുന്നിൽവെച്ച് ഗർഭിണിയായ തന്നെ കത്തിമുനയിൽ ബലാൽസംഗം ചെയ്തയാളുടെ ലൈംഗികാവയവം കടിച്ചുമുറിച്ച് യുവതിയുടെ പ്രതികാരം. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേർ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

വാഹനത്തിൽക്കയറിയ യുവതിയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കാട്ടിൽവെച്ച് കത്തിമുനയിൽ നിർത്തി യുവതിയെ ഒരാൾ മകന്റെ മുന്നിൽവെച്ച് ബലാൽസംഗം ചെയ്തു. ഇതിനിടെ തക്കം കിട്ടിയപ്പോൾ യുവതി ഇയാളുടെ ലൈംഗികാവയവം കടിച്ചുമുറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാൾ ഓടി ലക്ഷപ്പെട്ടുവെന്ന് എംപുമലാംഗ പൊലീസ് പറഞ്ഞു. ലൈംഗികാവയവത്തിന് ചികിത്സ തേടി ആരെങ്കിലും സമീപത്തെ ആശുപത്രികളെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾക്കൊപ്പ മുണ്ടായിരുന്ന മറ്റായാളെക്കുറിച്ച് വിവരമൊന്നുമില്ല. ഇയാൾ കാറിൽനിന്ന് ഇറങ്ങിയതായും സൂചനയില്ല.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വളരെയേറെയുള്ള രാജ്യമാണ് ദക്ഷിണാപ്രിക്ക. ഓരോ ദിവസവും നൂറിലേറെ സ്ത്രീകളാണ് ഇവിടെ ബലാൽസംഗം ചെയ്യപ്പെടുന്നത്. പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്ക് മാത്രമാണിത്. യഥാർഥ സംഖ്യ ഇതിലുമേറെയാണെന്നും പറയപ്പെടുന്നു.

ബലാൽസംഗക്കേസുകളിൽ പ്രതിചേർക്കപ്പെടുന്നവർക്കെതിരെ നടപടി കുറവായതാണ് അതിക്രമങ്ങൾ കൂടാൻ കാരണമെന്നും റിപ്പോർട്ടുണ്ട്. പത്ത് ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. മറ്റു കേസുകളിൽ ശരിയായ വിധത്തിൽ അന്വേഷണം പോലും നടക്കാറില്ല.