ഈസ്റ്റ്‌ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസേ്‌ററൻ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്‌ലണ്ടനിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിൻ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്‌ലണ്ടനിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ വച്ച് സ്‌കോളർഷിപ് അവാർഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേർന്നു സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഷെറിൻ ഉടൻ തന്നെ യുണിവേർസിറ്റി ഓഫ് കേപ്‌ടൗണിൽ ചേരുകയാണ്.ആറു വർഷം ദൈർഘ്യമേറിയ ഷെറിന്റെ വിദ്യാഭ്യാസ ചെലവ്ക്കുള്ള സ്‌കോളർഷിപ്പ് വിദ്യാഭ്യാസ വകുപ്പ് ഷെറിന് നൽകും.

ക്ലാരിങ്ങ്ടൻ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ഷെറിൻ, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കൽ കുടുംബാംഗമായ സുനിൽ മാനുവേലിന്റെയും രാജി മാനുവേലിന്റെയും മകളാണ്. മൂത്ത സഹോദരനായ ഷെയിൻ മാനുവൽ എഞ്ചിനീയറാണ്. സുനിൽ മാനുവേലും, രാജി മാനുവേലും ഈസ്റ്റ്‌ലണ്ടനിലുള്ള വിവിധ സീനിയർ സെക്കണ്ടറി സ്‌കൂളുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ് ആയും സീനിയർ ടീച്ചറായും പ്രവർത്തിക്കുന്നു.