- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് കറുത്തവർഗക്കാരനെ പിടിച്ച് ശവപ്പെട്ടിയിലടച്ച് കൊല്ലാൻ ശ്രമിച്ച വെള്ളക്കാർക്ക് ഇനി 19 വർഷം തടവിൽ കഴിയാം; ലോകത്തെ കരയിച്ച ആ ക്രൂരതയ്ക്ക് ഒരുവർഷം തികയുംമുമ്പ് നീതി നൽകി ദക്ഷിണാഫ്രിക്കൻ കോടതി
കൃഷിയിടത്തിൽ അബദ്ധത്തിൽക്കയറിയ കറുത്തവർഗക്കാരനെ ശവപ്പെട്ടിയിലടച്ച് കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ രണ്ട് വെള്ളക്കാർക്ക് ദക്ഷിണാഫ്രിക്കൻ കോടതി തടവുശിക്ഷ വിധിച്ചു. ഇരുവർക്കുംകൂട് 35 വർഷം തടവുശിക്ഷയാണ് വിധിച്ചത്. കറുത്തവർഗക്കാരനെ ശവപ്പെട്ടിയിലടച്ച്‌ശേഷം അതിലേക്ക് പാമ്പിനെ ഇറക്കിവിടുമെന്നും ജീവനോടെ ചുട്ടുകൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞവർഷം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. വില്യം ഊസ്തൂസെൻ, തിയോ ജാക്‌സൺ എന്നീവരെയാണ് കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയതിനും മർദിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.ഇവർതന്നെ ഷൂട്ട് ചെയ്ത വീഡിയോയാണ് അവർക്ക് ശിക്ഷ നേടിക്കൊടുത്തത്. കൃഷിയിടത്തിൽ കയറിയ വിക്ടർ മ്‌ളോഷ്വ എന്ന കറുത്തവർഗക്കാരനോടായിരുന്നു ക്രൂരത. പാതിയടച്ച ശവപ്പെട്ടിയിൽ കിടക്കുന്ന വിക്ടറിനെ ഷൂവിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കോടതി വിധി പറയുമ്പോൾ അത് കേൾക്കാൻ വിക്ടറും എത്തിയിരുന്നു. തൂവാലകൊണ്ട് കണ്ണുനീരൊപ്പിയാണ് അദ്ദേഹം വിധി കേട്ടിരുന്നത്. 30-കാരനായ ജാക്‌സണിനെ
കൃഷിയിടത്തിൽ അബദ്ധത്തിൽക്കയറിയ കറുത്തവർഗക്കാരനെ ശവപ്പെട്ടിയിലടച്ച് കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ രണ്ട് വെള്ളക്കാർക്ക് ദക്ഷിണാഫ്രിക്കൻ കോടതി തടവുശിക്ഷ വിധിച്ചു. ഇരുവർക്കുംകൂട് 35 വർഷം തടവുശിക്ഷയാണ് വിധിച്ചത്. കറുത്തവർഗക്കാരനെ ശവപ്പെട്ടിയിലടച്ച്‌ശേഷം അതിലേക്ക് പാമ്പിനെ ഇറക്കിവിടുമെന്നും ജീവനോടെ ചുട്ടുകൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞവർഷം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു.
വില്യം ഊസ്തൂസെൻ, തിയോ ജാക്‌സൺ എന്നീവരെയാണ് കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയതിനും മർദിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.ഇവർതന്നെ ഷൂട്ട് ചെയ്ത വീഡിയോയാണ് അവർക്ക് ശിക്ഷ നേടിക്കൊടുത്തത്. കൃഷിയിടത്തിൽ കയറിയ വിക്ടർ മ്‌ളോഷ്വ എന്ന കറുത്തവർഗക്കാരനോടായിരുന്നു ക്രൂരത. പാതിയടച്ച ശവപ്പെട്ടിയിൽ കിടക്കുന്ന വിക്ടറിനെ ഷൂവിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കോടതി വിധി പറയുമ്പോൾ അത് കേൾക്കാൻ വിക്ടറും എത്തിയിരുന്നു. തൂവാലകൊണ്ട് കണ്ണുനീരൊപ്പിയാണ് അദ്ദേഹം വിധി കേട്ടിരുന്നത്.
30-കാരനായ ജാക്‌സണിനെ 19 വർഷത്തേക്കാണ് ശിക്ഷിച്ചത്. ഇതിൽ അഞ്ചുവർഷം നല്ലനടപ്പിനുള്ളതാണ്. ഫലത്തിൽ അയാൾ 14 വർഷം ജയിലിൽ കഴിയേണ്ടിവരും. ഊസ്തിസെന്നിന് 16 വർഷമാണ് ശിക്ഷ. അഞ്ചുവർഷത്തെ നല്ലനടപ്പിനും വിധിച്ചിട്ടുണ്ട്. ഇയാൾക്ക് 11 വർഷം തടവിൽ കഴിയേണ്ടിവരും.
വീഡിയോ പുറത്തുവന്നതിനുശേഷം തങ്ങളുടെ ജീവിതം ആകെ തകർന്നവെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. വംശീയ വാദികളെന്ന് മുദ്രകുത്തപ്പെട്ടുവെന്നും വധഭീഷണികൾ നേരിടേണ്ടിവന്നുവെന്നും അവർ പറഞ്ഞു. എട്ടുമാസത്തോളം റിമാൻഡിൽ ജയിലിൽ കഴിയേണ്ടിയും വന്നു. ജയിലിൽ കഴിയുമ്പോഴും വധഭീഷണിയുണ്ടായി. നല്ല നടപ്പിന് ശിക്ഷിച്ചാൽ മതിയെന്ന് പ്രതികൾ അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
എന്നാൽ, അവരുടെ ചെയ്തികൾ ദക്ഷിണാഫ്രിക്കയിൽ വർഗീയ സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും ഇരുവരും ശിക്ഷ അർഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഇരുവർക്കും ലഘുവായ ശിക്ഷയാണ് വിധിക്കുന്നതെങ്കിൽ കോടതിക്ക് പുറത്ത് സംഘർഷമുണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മുൻകരുതലെന്നോണ് സായുധ സേനയെ കോടതിക്ക് അകത്തും പുറത്തും നിയോഗിച്ചിരുന്നു. മിഡിൽബർഗ് ഹൈക്കോടതി ജഡ്ജി സെബോപോത്യെ എംഫലേലെയാണ് ഇവർക്കുള്ള ശിക്ഷ വിധിച്ചത്.