- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ പൊളിച്ചെഴുത്തുമായി അധികൃതർ; പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റാൽ 10,000 ഡോളർപിഴ; ഞായറാഴ്ച്ചകളുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ കാര്യമായി മാറ്റം വരുത്തുവാൻ അധികൃതരുടെ തീരുമാനം. ഭേദഗതിയിൽ ഏറ്റവും പ്രധാനം പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യം നല്കുന്നവർക്കെതിരെ കർശന നടപടിയാണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്യുന്നവർക്ക് 10,000 ഡോളർ പിഴ ഈടാക്കാനാണ് പുതിയതായി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് കൂടുന്ന പാർലമെന്റ് മീറ്റിങിൽ ഇതുസംബന്ധിച്ച കാര്യത്തിൽ തീരുമാനമാകും. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇവിടെ മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യ വില്പനയ്ക്ക് പുറമേ ഞായറാഴ്‌ച്ചയുൾപ്പെടെ വിശേഷ ദിവസങ്ങളായ ക്രിസ്തുമസ്, ഗുഡ് ഫ്രൈഡേ, ന്യൂഇയർ തുടങ്ങിയ ദിവസങ്ങളിൽ മദ്യം വില്ക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനും സാധ്യത ഉണ്ട്.
സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ കാര്യമായി മാറ്റം വരുത്തുവാൻ അധികൃതരുടെ തീരുമാനം. ഭേദഗതിയിൽ ഏറ്റവും പ്രധാനം പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യം നല്കുന്നവർക്കെതിരെ കർശന നടപടിയാണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്യുന്നവർക്ക് 10,000 ഡോളർ പിഴ ഈടാക്കാനാണ് പുതിയതായി തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് കൂടുന്ന പാർലമെന്റ് മീറ്റിങിൽ ഇതുസംബന്ധിച്ച കാര്യത്തിൽ തീരുമാനമാകും. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇവിടെ മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യ വില്പനയ്ക്ക് പുറമേ ഞായറാഴ്‌ച്ചയുൾപ്പെടെ വിശേഷ ദിവസങ്ങളായ ക്രിസ്തുമസ്, ഗുഡ് ഫ്രൈഡേ, ന്യൂഇയർ തുടങ്ങിയ ദിവസങ്ങളിൽ മദ്യം വില്ക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനും സാധ്യത ഉണ്ട്.
Next Story