സൗത്ത് കരോലിന: മദേഴ്സ് ഡേയ്ക്ക് ഏതൊരു അമ്മയും മക്കളിൽ നിന്നും ഒരുമദേഴ്സ് ഡേ കാർഡെങ്കിലും ലഭിക്കണമെന്നു ആഗ്രഹിച്ചാൽ അതിനവരെകുറ്റപ്പെടുത്താനാവില്ല. എന്നാൽ സൗത്ത് കരോലിനയിൽ ഒരു മാതാവ് തനിക്ക്കാർഡ് നൽകാതെ അമ്മൂമ്മയ്ക്കു നല്കിയതിൽ കുപിതയായി മകനെഅതിക്രൂരമായി മർദിച്ച സംഭവം റിപ്പോർട്ട് ചെയ്തു.

സ്പാർട്ടൻ ബർഗിലാണു സംഭവം. ഷോന്റ്റൽ മർഫി എന്ന മുപ്പതുകാരിയായമാതാവിനെ ചൈൽഡ് ക്രൂവൽറ്റിക്ക് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.അമ്മൂമ്മയും അമ്മയും രണ്ടു മക്കളും ഒന്നിച്ചായിരുന്നു ഒരു വീട്ടിൽകഴിഞ്ഞിരുന്നത്. ഇളയ മകൻ കൈകൊണ്ടുവരച്ച ഒരു കാർഡ് അമ്മൂമ്മയ്ക്ക്നൽകുന്നതായി കണ്ട മാതാവ് മകനിൽ നിന്നും കാർഡ് ബലമായിപിടിച്ചെടുത്ത് നിലത്തെറിയുകയും തലയിൽ കഠിനമായ മർദിക്കുകയുംചെയ്തുവെന്നാണ് കേസ്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് മർദനമേറ്റ ആൺകുട്ടിയുടെ സഹോദരിയാണ് വിവരങ്ങൾ പറഞ്ഞത്. നിലത്തുകിടന്ന കാർഡും കണ്ടെത്തി.കുട്ടിയെ പിന്നീട് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദേഴ്സ്‌ഡേയിൽ അമ്മമാർ എത്രമാത്രം അംഗീകാരം ആഗ്രഹിക്കുന്നു എന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ ചെറിയ സംഭവം