സൗത്ത് ഫ്‌ളോറിഡ: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളി ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലീത്താ  മുഖ്യകാർമ്മികത്വം വഹിക്കും. 21-ന് ഞായറാഴ്ച രാവിലെ 8.35ന് ഇംഗ്ലീഷ് കുർബ്ബാന നടക്കും. ഉച്ചയ്ക്ക് 1.30ന് ക്രിസ്തുമസ് പ്രത്യേക പരിപാടി മഞ്ഞിൽ വിരിഞ്ഞ രാവ് നടക്കും. 24ന് വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌ക്കാരവും 25ന് രാവിലെ 5ന് ജനനപ്പെരുന്നാൾ ശുശ്രഷയും നടക്കും.