- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാതാരം നിക്കി ഗൽറാണിക്ക് കോവിഡ് ബാധിച്ചു; രോഗം ഭേദപ്പെട്ടു വരുന്നു എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റ്
സിനിമാതാരം നിക്കി ഗൽറാണിക്ക് കോവിഡ് ബാധ. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും രോഗം ഭേദമായി വരികയാണെന്നും നടി കുറിക്കുന്നു. മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. നിവിൻ പോളി ചിത്രം ‘1982'യിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്.
നിക്കി ഗൽറാണിയുടെ കുറിപ്പ്
'കഴിഞ്ഞ ആഴ്‌ച്ച പരിശോധനയിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നു. എന്ന ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദ്ദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു.'
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റൈൻ നിർദ്ദേശങ്ങൾ താൻ പാലിച്ചിരുന്നുവെന്നും നടി പറയുന്നു. മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണമെന്നും നടി പറയുന്നു. വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.
View this post on InstagramI was tested Positive for #COVID-19 last week. I'm on my way to recovery and feeling much better now
