- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു
കൊച്ചി: കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് 'എസ്‌ഐബി ടിഎഫ് ഓൺലൈൻ' എന്ന പേരിൽ എക്‌സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു. കോർപറേറ്റ് എക്‌സിം ഉപഭോക്താക്കൾക്ക് ഇനി ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ തന്നെ വിദേശ പണമിടപാടുകൾ വേഗത്തിൽ നടത്താൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത ശേഷം എസ്‌ഐബി ടിഎഫ് ഓൺലൈനിൽ വിദേശ പണമിടപാടുകൾ തുടങ്ങാം.
ആദ്യ ഘട്ടത്തിൽ മൂന്ന് തരം ഇറക്കുമതി പണമിടപാട് സൗകര്യങ്ങളാണ് എസ്‌ഐബി ടിഫ് ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട മുൻകൂർ പണമയക്കൽ, ഇംപോർട്ട് ബിൽ കളക്ഷൻ, വിദേശ വിതരണക്കാരിൽ നിന്ന് ഇറക്കുമതിക്കാർക്ക് നേരിട്ട് ലഭിക്കുന്ന ഇറക്കുമതി രേഖകളിന്മേലുള്ള പേമെന്റ് എന്നീ സൗകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടങ്ങളായി മറ്റു വിദേശ പണവിനിമയ സേവനങ്ങളും ലഭ്യമാക്കും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് പോർട്ടലിൽ (ടകആലൃചല)േ ഹോം പേജിൽ 'എസ്‌ഐബി ടിഎഫ് ഓൺലൈൻ സേവനം 24 മണിക്കൂറും ലഭ്യമാണ്.
'കോർപറേറ്റുകളുടെ വിദേശ വ്യാപാരം ഡിജിറ്റലാക്കി മാറ്റുന്നതിനുള്ള വലിയ ചുവട്വയ്‌പ്പാണ് ഈ പോർട്ടൽ. ഇതുവഴി അവർക്ക് ബാങ്ക് ശാഖകളിൽ വരാതെ തന്നെ വിദേശ വ്യാപാര ഇടപാടുകൾ ലളിതമായി നടത്താം. ഇപ്പോൾ ഇറക്കുമതി ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടങ്ങളിലായി ഈ പോർട്ടലിൽ മറ്റു വിദേശ വിനിമയ സൗകര്യങ്ങൾ അടക്കം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും' - സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് പറഞ്ഞു.
ബാങ്കിങ് രംഗത്ത് കൂടുതൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി, കയറ്റുമതി വ്യാപാരം രംഗത്ത് പ്രവർത്തിക്കുന്ന കോർപറേറ്റ് ഉപഭോക്താക്കൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് ഈ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നേരത്തെ സേവിങ്‌സ് ബാങ്ക്, എൻആർഇ സേവിങ്‌സ് ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ വിദേശ റെമിറ്റൻസുകൾക്കുള്ള സൗകര്യം സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചിരുന്നു.