- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടും ഡാൻസുമായി തെന്നിന്ത്യൻ നായികമാർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലാകുന്ന സംഗീത ആൽബം കാണാം
തെന്നിന്ത്യൻ നായികമാർ അണിനിരക്കുന്ന മ്യൂസിക് വിഡിയോ വൈറലാകുന്നു. മാർഗഴി തിങ്കൾ എന്ന തമിഴ് ഗാനവുമായാണ് മലയാളത്തിലെയും തമിഴിലെയും ഒരു കൂട്ടം നായികമാർ എത്തുന്നത്. മാർഗഴി തിങ്കൾ എന്ന തമിഴ്ഗാനം ഈ സംഗീത ആൽബത്തിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് സുഹാസിനി. സുഹാസിനി തന്നെയാണ് നിർമ്മാണം
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് വിഡിയോ. ശോഭന, രേവതി, സുഹാസിനി, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, അനു ഹാസൻ, ജയശ്രീ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രിയനായികമാരും ഗായിക ഉമ അയ്യരും ഒരുമിച്ച സംഗീത ആൽബം സൈബർ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രേവതി, സുഹാസിനി, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, അനു ഹാസൻ, ജയശ്രീ എന്നിവരാണ് പാട്ടുപാടുന്നത്. ഇവർക്കൊപ്പം ഗായിക ഉമ അയ്യരുമുണ്ട്. കൂടാതെ പ്രിയ നായികമാരുടെ ഗാനത്തിന് ചുവടുവെച്ച് ശോഭനയും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
Next Story