- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണകൊറിയയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ; ജനുവരി ഒൻപതിന് അതിർത്തി ഗ്രാമമായ പന്മുൻജോയിൽ വെച്ച് ചർച്ച നടത്താൻ തീരുമാനം; ആകാംക്ഷയോടെ ലോക രാജ്യങ്ങൾ
പ്യോങ്യാങ്: ജനുവരി ഒൻപതിന് അതിർത്തി ഗ്രാമമായ പന്മുൻജോയിൽ വെച്ച് ചർച്ച ലോകം കാത്തിരിക്കുന്ന സമാധാന ചർച്ച നടക്കുമെന്ന വാർത്തയുമായി ദക്ഷിണകൊറിയൻ വക്താവ് രംഗത്ത്. രണ്ട് വർഷങ്ങൾക്കുശേഷമാണ് ദക്ഷിണകൊറിയയുമായി സമാധാന ചർച്ചകക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിക്കുന്നത്. ഇരു കൊറിയകളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമായിരിക്കും നടക്കാൻ പോകുന്ന ശീതകാല ഒളിംപിക്‌സ് വഴി ഒരുക്കുന്നതെന്നാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറയുന്നത്. ദക്ഷിണകൊറിയയിൽ അടുത്ത മാസം നടക്കാൻ പോകുന്ന ശീതകാല ഒളിംപിക്‌സിൽ ഉത്തരകൊറിയയുടെ പങ്കാളിത്തത്തെക്കുറിച്ചായിരിക്കും മുഖ്യ ചർച്ചയെന്ന് ദക്ഷിണകൊറിയൻ വക്താവ് മാധ്യമങ്ങളെഅറിയിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം വളർത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്യുമെന്നും അദ്ധേഹം അറിയിച്ചു. ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്ന് ഇരു രാജ്യങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നടക്കാൻ പോകുന്ന ഒളിംപിക്‌സ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹായി
പ്യോങ്യാങ്: ജനുവരി ഒൻപതിന് അതിർത്തി ഗ്രാമമായ പന്മുൻജോയിൽ വെച്ച് ചർച്ച ലോകം കാത്തിരിക്കുന്ന സമാധാന ചർച്ച നടക്കുമെന്ന വാർത്തയുമായി ദക്ഷിണകൊറിയൻ വക്താവ് രംഗത്ത്. രണ്ട് വർഷങ്ങൾക്കുശേഷമാണ് ദക്ഷിണകൊറിയയുമായി സമാധാന ചർച്ചകക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിക്കുന്നത്.
ഇരു കൊറിയകളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമായിരിക്കും നടക്കാൻ പോകുന്ന ശീതകാല ഒളിംപിക്‌സ് വഴി ഒരുക്കുന്നതെന്നാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറയുന്നത്. ദക്ഷിണകൊറിയയിൽ അടുത്ത മാസം നടക്കാൻ പോകുന്ന ശീതകാല ഒളിംപിക്‌സിൽ ഉത്തരകൊറിയയുടെ പങ്കാളിത്തത്തെക്കുറിച്ചായിരിക്കും മുഖ്യ ചർച്ചയെന്ന് ദക്ഷിണകൊറിയൻ വക്താവ് മാധ്യമങ്ങളെഅറിയിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം വളർത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്യുമെന്നും അദ്ധേഹം അറിയിച്ചു.
ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്ന് ഇരു രാജ്യങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നടക്കാൻ പോകുന്ന ഒളിംപിക്‌സ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റും പറഞ്ഞിരുന്നു. ചർച്ചയിൽ പങ്കെടുക്കാമെന്ന് ഉത്തരകൊറിയ ഫാക്‌സ് സന്ദേശത്തിലൂടെയാണ് ദക്ഷിണ കൊറിയയെ അറിയിച്ചത്.